കോഴിക്കോട്: പെരുമണ്ണയിൽ മതിൽ ഇടിഞ്ഞ് വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് (48) മരിച്ചത്. മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9.30നായിരുന്നു അപകടം. വീടിന് പിന്നിൽ സംരക്ഷണ ഭിത്തികെട്ടാനുള്ള ജോലിയിലായിരുന്നു നാലുതൊഴിലാളികൾ. മണ്ണിടിച്ചിലിന്‍റെ ശബ്ദം കേട്ട്രണ്ടുപേർ ഓടിമാറിയെങ്കിലും രണ്ടുപേർ അപകടത്തിൽപെട്ടു.
നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഒരാളെ രക്ഷപെടുത്തി. അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തെരച്ചിലിൽ ബൈജുവിന്‍റെ മൃതദേഹം മണ്ണിനടിയിൽ നിന്ന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.