മലപ്പുറം: വിമാനത്തിന്റെ സീറ്റിൽ ‘ബോംബ്’ എന്നെഴുതിയ കടലാസ് കണ്ടതിനെ തുടർന്ന് കരിപ്പൂരിൽ നിന്നും ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനസർവീസ് മുടങ്ങി. പകുതയോളം യാത്രക്കാർ കയറിത്തുടങ്ങിപ്പോഴാണ് കടലാസ് ശ്രദ്ധയിൽ പെട്ടത്. ഇതോടെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷപരിശോധനകളും നടപടികളും ആരംഭിച്ചു.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് സംഭവം. വിവിധ സുരക്ഷ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എങ്കിലും സുരക്ഷപ്രോട്ടോകാൾ കാരണം യാത്ര മാറ്റിവെക്കുകയായിരുന്നു.
ഇതോടെ യാത്ര വൈകുന്നേരത്തെക്ക് മാറ്റി. കണക്ഷൻ ഫ്ലൈറ്റ് ആയതിനാൽ വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ വിമാനത്തിലുണ്ട്. യാത്ര വൈകുന്നത് വലിയ പ്രതിസന്ധയുണ്ടാക്കുമെന്ന് വിമാനത്താവളത്തിൽ കഴിയുന്ന യാത്രക്കാർ പറഞ്ഞു. ഷാർജയിൽ ഇറങ്ങി മറ്റ് ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ഇതിലുണ്ട്. പലരും ഈദ് അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കേണ്ടവരാണ്. വിമാനത്താവളത്തിൽ തന്നെ കാത്തിരിക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.