വണ്ടൂർ: ചെറുകോട് താടിവളവിൽ കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരൻ ഓട്ടോയിടിച്ച് മരിച്ചു. ചോക്കാട് മമ്പാട്ടു മൂലയില്‍ താമസിക്കുന്ന വി.എസ്. പത്മകുമാർ (59) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു അപകടം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര പാറശാല സ്വദേശിയാണ്. ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്ത പത്മകുമാർ റോഡിലൂടെ നടന്നായിരുന്നു ലോട്ടറി ടിക്കറ്റ് വിറ്റിരുന്നത്. മുമ്പ് പുസ്തകങ്ങളും വെള്ളി പാദസരങ്ങളും വിൽപന നടത്തിയിരുന്ന ഇയാൾ അഞ്ചുവർഷം മുമ്പ് പ്രമേഹം മൂർച്ഛിച്ച് കാഴ്ച നഷ്ടപ്പെട്ട േശഷമാണ് ലോട്ടറി വിൽപന ആരംഭിച്ചത്.
വാടകവീട്ടിൽ താമസിക്കുന്ന പത്മകുമാറിന് ചോക്കാട് സാന്ത്വനം ട്രസ്റ്റ് നൽകിയ അഞ്ച് സെൻറ് സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വീടിെൻറ പണി പൂർത്തിയാക്കി താമസം മാറാനിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: സുനിത. മക്കൾ: ഷാരോൺ ജാസ്മിൻ, വീനസ് ജാസ്മിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.