തിരൂർ: മുൻ പ്രവാസി ബൈക്കിടിച്ച് മരിച്ചു. തിരൂർ പാറശ്ശേരി നാലുപുരക്കൽ സുബ്രഹ്മണ്യൻ (ബാബു 66) ആണ് ബൈക്കിടിച്ച് മരിച്ചത്. കഴിഞ്ഞദിവസം പാറശ്ശേരിയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങവെ കെ.എൽ 55 എ.ഇ 2611 ബൈക്കിടിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ സുബ്രഹ്മണ്യനെ തിരൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു.തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ഏറെക്കാലം വിദേശത്തായിരുന്നു.
പിതാവ്: പരേതനായ കുട്ടാപ്പ. മാതാവ്: ഉണ്ണൂലി. ഭാര്യ: പ്രേമ. മക്കൾ: വിനീത,വിജിത,വിനീഷ്. മരുമക്കൾ: ഇദോഷ്,സജീഷ്, ദീപ. സഹോദരങ്ങൾ: ദേവകി, പത്മാവതി,പരേതരായ ചിന്നൻ, ലക്ഷമി, സരോജിനി, ജാനകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.