നിലമ്പൂര്‍: ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡൻറും മുൻ മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസറുമായ ഡോ. ഇ.കെ. ഉമ്മര്‍ (73) കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു മരണം.
നിലമ്പൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടായും സേവനമനുഷ്ഠിച്ച ഇദ്ദേഹം നിലമ്പൂര്‍ ഏലംകുളം ആശുപത്രി ഉടമയാണ്. പൊതുപ്രവര്‍ത്തനത്തിലും സജീവമായിരുന്ന ഇദ്ദേഹം റോട്ടറി ക്ലബ് ഡിസ്ട്രിക് ഗവര്‍ണര്‍ ആയിരുന്നു. പ്രളയകാലങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് റോട്ടറി ക്ലബിലൂടെ വീട് യാഥാർഥ്യമാക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു.
പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ഭാര്യാസഹോദരി ഖമറുന്നിസയാണ് ഭാര്യ. മക്കള്‍: ജനീഷ് (സോഫ്റ്റ്വെയര് എൻജിനീയര്‍, കാനഡ), ഡോ. അനീഷ് (ഖത്തര്‍), ഡോ. സനീഷ് (ഏലംകുളം ആശുപത്രി, നിലമ്പൂര്‍). മരുമക്കള്‍: സിന്‍സി (കാനഡ), ഡോ. റംന (ഖത്തര്‍), ഡോ. റിസ്‌ല (ഏലംകുളം ആശുപത്രി, നിലമ്പൂര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.