ചിറ്റൂർ: തത്തമംഗത്ത് വൈദ്യുതി ലൈനിന് മുകളിൽവീണ മരക്കൊമ്പ് വെട്ടിമാറ്റാനെത്തിയ കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ പാടത്തെ വെള്ളത്തിൽ വീണ് ഷോക്കേറ്റ് മരിച്ചു. പുതുശേരി എടുപ്പുകുളം മരുതരാജാണ് (45) മരിച്ചത്. ശനിയാഴ്ച രാവിലെ 10നായിരുന്നു അപകടം.
ആറ്റാഞ്ചേരിയിൽ മരക്കൊമ്പ് വീണ് ഒടിഞ്ഞ വൈദ്യുതിത്തൂൺ മാറ്റാനാണ് തത്തമംഗലം കെ.എസ്.ഇ.ബി ജീവനക്കാർ എത്തിയത്. തൂൺ തകർന്നെങ്കിലും വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു. പരിശോധനക്കിടെ മരുതരാജ് കാൽ വഴുതി സമീപത്തെ പാടത്തെ വെള്ളത്തിൽ വീഴുകയായിരുന്നു. വെള്ളത്തിൽ വീണുകിടന്ന വൈദ്യുതിക്കമ്പിയിൽനിന്ന് ഷോക്കേറ്റാണ് അപകടം സംഭവിച്ചതെന്ന് സഹപ്രവർത്തകർ പറഞ്ഞു.
കുഴഞ്ഞുവീണ മരുതരാജിനെ ഉടൻ വൈദ്യുതി ഓഫ് ചെയ്തശേഷം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഞ്ചിക്കോട്ട് സിവിൽ ഡിഫൻസ് അംഗമാണ്. ഭാര്യ: ലത. മകൻ: ബിജോ രാജ്. പിതാവ്: മാരിയപ്പൻ. മാതാവ്: മാരികണ്ണ്. സഹോദരങ്ങൾ: സുരേഷ്, ബാബു, ശെൽവരാജ്, നാഗലക്ഷ്മി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.