പൂക്കോട്ടുംപാടം: കഴുത്തിൽ ലെയ്സ് കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു. പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിെൻറ മകൻ മുഹമ്മദ് റാഫിഹാണ് (10) മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് റാഫിഹ് മുറിയിൽ കയറി വാതിലടക്കുകയും അയയിൽ കെട്ടിയിട്ടിരുന്ന ലെയ്സെടുത്ത് കഴുത്തിൽ ചുറ്റി വീൽചെയറിലിരുന്ന് കറങ്ങിയതാണ് അപകടത്തിന് കാരണമായി പറയപ്പെടുന്നത്. വീട്ടുകാർ വിവരമറിഞ്ഞ ഉടൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല.
പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പറമ്പ ഗവ. യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് റാഫിഹ്. മാതാവ്: ഒ.പി. മുനീറ. സഹോദരങ്ങൾ: റിയാഫാത്തിമ, റെന ഫാത്തിമ, മുഹമ്മദ് റസല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.