അൽ ഐനിൽ വാഹനപകടം: മലപ്പുറം സ്വദേശി മരിച്ചു

അൽഐൻ: അൽഐനിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി സമീർ തടത്തിൽ പറമ്പൻ (40) ആണ്​ അൽ വഗനിൽ ഉണ്ടായ വാഹനപകടത്തിൽ മരിച്ചത്​. അൽ വഗനിൽ അമ്മാവൻ നടത്തുന്ന ഫെയ്മസ് ഫ്ലോർമിൽ ജീവനക്കാരനായിരുന്നു. സാധനങ്ങൾ വിതരണം ചെയ്യുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹം അൽ ഐൻ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സ്വദേശത്ത് ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തനകൻ സമദ് പൂന്താനം അറിയിച്ചു.

പിതാവ്: രായിൻ ഹാജി തടത്തിൽ പറമ്പിൽ, മാതാവ്: തിത്തീമു. ഭാര്യ: ഫൻസിയ. മക്കൾ: റോഷൻ, റസൽ ആദം. ആറു മാസമായ കുഞ്ഞിനെ കാണാതെയാണ്​ സമീറിൻറെ മടക്കം.

Tags:    
News Summary - Malapuram native died in Al-Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.