അങ്ങാടിപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നയാൾ മരിച്ചു. തിരൂർക്കാട് ചാലിലകത്ത് സുബൈർ (62) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് അങ്ങാടിപ്പുറം മേൽപ്പാലത്തിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽ പെട്ടത്. തിരൂർക്കാട് എ.എം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ജീവനക്കാരനായിരുന്നു.
പിതാവ്: കുഞ്ഞിമുഹമ്മദ് (വാപ്പുട്ടി ഹാജി). മാതാവ്: പരേതയായ കദീജ. ഭാര്യ: റുഖിയ. മക്കൾ: ഷമീൽ (അധ്യാപകൻ എ.എം ഹൈസ്കൂൾ തിരൂർക്കാട്), ഷബീർ (ബിസിനസ്), ഷഫീഖ് (ഫയർ ആൻഡ് സേഫ്റ്റി എൻജിനീയർ കൊച്ചി), ഷഹൽ (ബിസിനസ്).
മരുമക്കൾ: ആമിന നസ്റിൻ (അധ്യാപിക എ.എം. ഹയർ സെക്കൻഡറി സ്കൂൾ തിരൂർക്കാട്), ഷിഫാനത്ത്, ഫസ്മിന, അമീഷ. സഹോദരങ്ങൾ: ഹംസ, അബ്ദുറഹ്മാൻ, യൂനുസ് (അധ്യാപകൻ എ.എം ഹൈസ്കൂൾ), മൻസൂർ (സൗദി), ഹഫ്സ, പരേതനായ ജലീൽ . ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് തിരൂർക്കാട് മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.