പൊന്നാനി: കാണാതായ പൊന്നാനി ചന്തപ്പടിയിലെ ടാക്സി ഡ്രൈവറും തെയ്യങ്ങാട് സ്വദേശിയുമായ ചോലപ്പാറ രാജ് കുമാറിെൻറ (രാജൻ-53) മൃതദേഹം പുറങ്ങ് മാരാമുറ്റത്ത് പുഴയിൽ കണ്ടെത്തി.
നാട്ടുകാർ പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേന എത്തി മൃതദേഹം കരക്കെത്തിച്ചു. ആരോഗ്യ മിഷെൻറ വാഹനത്തിലെ താൽക്കാലിക ഡ്രൈവറായ രാജെന വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ വാഹനം കുണ്ടുകടവ് പാലത്തിൽ കണ്ടെത്തിയിരുന്നു.
പുഴയിലേക്ക് ചാടിയതാവാമെന്ന നിഗമനത്തിൽ വെള്ളിയാഴ്ച പാലത്തിന് സമീപം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച തിരച്ചിൽ പുനരാരംഭിക്കാനിരിക്കെയാണ് ഏകദേശം ഒരു കിലോമീറ്റർ ദൂരെ മൃതദേഹം പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടത്. പൊന്നാനി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇയാളുടെ മകൻ ഒരു വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യ: ജലജ. മക്കൾ: ആദിത്യ, പരേതനായ അർജുൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.