മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി ഷരീഫ് ഹാജി നിര്യാതനായി

മലപ്പുറം: മുസ്‌ലിംലീഗ് നേതാവും മലപ്പുറം നഗരസഭ മുൻ മെമ്പറും പൂക്കോയ തങ്ങളുടെ സന്തതസഹചാരിയുമായിരുന്ന മണ്ണിശേരി ഷരീഫ് ഹാജി (77) നിര്യാതനായി. അസുഖ ബാധിതനായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം.

മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരിയുടെ പിതാവാണ്. മുൻ ചന്ദ്രിക മലപ്പുറം ജില്ല ബ്യൂറോ ചീഫ്, മുൻമന്ത്രി എം.കെ. മുനീറിന്റെ പി.എ, എഗ്‍വ സ്ഥാപക ജില്ലാ സെക്രട്ടറി, പ്രവാസി ലീഗ് പ്രഥമ സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ്,

സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം പ്രവാസിയായിരുന്നു.

മുൻ മങ്കട എംഎൽഎ മണ്ണിശ്ശേരി മുഹമ്മദ് ഹാജി സഹോദരപുത്രനാണ്. ഭാര്യ: പി.പി. മറിയക്കുട്ടി. മറ്റു മക്കൾ: മുഹമ്മദ് നൗഫൽ, മുഹമ്മദ് നജ്മൽ. 

Tags:    
News Summary - Muslim League leader Mannissery Shareef Haji passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.