മലപ്പുറം: കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. മലപ്പുറം താമരക്കുഴി മേച്ചേത്ത് അബ്ദുൽ മജീദിെൻറ മകൻ ൈറഹാനിെൻറ (15) മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് കണ്ടെത്തിയത്.
മലപ്പുറം നഗരസഭ പരിധിയിൽ ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് 5.20നായിരുന്നു സംഭവം. പരിസരവാസികളായ നാല് കുട്ടികൾ ചേർന്ന് കുളിക്കുന്നതിനിടെയായായിരുന്നു അപകടം. രണ്ട് കുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്.
മലപ്പുറം താമരക്കുഴി മുള്ളൻമടയൻ മുഹമ്മദിെൻറ മകൻ മുഹമ്മദ് ആസിഫിെൻറ (16) മൃതദേഹം വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. റൈഹാെൻറ മൃതദേഹം മലപ്പുറം അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. തുടർന്ന് മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. എം.എസ്.പി ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് റൈഹാന്‍. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്‍: അബ്ദുൽ മുഹ്സിന്, അബ്ദുല്‍ ബാസിത്, മിഷാല്‍, സന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.