പെരിന്തൽമണ്ണ: വിവാഹത്തലേന്ന് വീട്ടിൽ ഫോട്ടോ എടുത്തുകൊണ്ടിരിക്കെ വധു കുഴഞ്ഞുവീണ് മരിച്ചു. പാതായ്ക്കര സ്കൂൾ പടിയിലെ കിഴക്കേതിൽ മുസ്തഫയുടെയും സീനത്തിന്റെയും മകൾ ഫാത്തിമ ബത്തൂൽ (19) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. ശനിയാഴ്ചയായിരുന്നു ഫാത്തിമ ബത്തൂലിന്റെ വിവാഹം.
ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിക്കാഹ് നേരത്തേ നടന്നതാണ്. മൂർക്കനാട്ടാണ് വരന്റെ വീട്. സഹോദരൻ: ഫവാസ്. മൃതദേഹം ഇ.എം.എസ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ഖബറടക്കം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.