പൂക്കോട്ടുംപാടം: പ്രസവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചുള്ളിയോട് പന്നിക്കുളം പരത നറുക്കില്‍ ഹനീഷിെൻറ ഭാര്യ എരടന് ലിന്‍സി മോള് (25) മരിച്ചത്.
നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഒരുമാസം മുമ്പാണ് പ്രസവം നടന്നത്. രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്തു. എന്നാല്‍, രക്തസ്രാവം തുടര്‍ന്നതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. വീണ്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനാല്‍ നാലുദിവസത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിലേക്ക് മാറ്റിയെങ്കിലും 24 ദിവസത്തെ ചികിത്സക്ക് ശേഷം ലിന്‍സി ചൊവ്വാഴ്ച് രാവിലെ 11 ഓടെ മരിക്കുകയായിരുന്നു.
നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്കി. അഹല്യ, ഒരുമാസം പ്രായമുള്ള മകള്‍ എന്നിവരടക്കം രണ്ടുമക്കളാണ്. മൃതദേഹം വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വണ്ടൂര്‍ പോരൂര്‍ വാരിയത്ത് കോളനി ശ്മശാനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.