തിരയല്ലിത്​ ജീവിതം

ജ്​ഞാനപീഠമേറിയ എഴുത്തുകാര​ൻ തിരക്കഥ എഴുതിയപ്പോൾ അവയേയും ദേശീയ പുരസ്​കാരങ്ങൾ തേടിയെത്തി. മലയാളത്തിൽ തിരക്കഥയെ ഒരു നവ സാഹിത്യഗണമായി വളർത്തിയെടുത്തത്​ എം.ടിയാണ്​

സാക്ഷാൽ സത്യജിത്​റേക്കും മൃണാൾസെന്നിനും മാത്രമാണ്​, എം.ടിക്ക്​ പുറമെ തിരക്കഥാ രചനക്ക്​ രണ്ടിലേറെ തവണ ദേശീയ പുരസ്​കാരം ലഭിച്ചിട്ടുള്ളൂ. എം.ടിയെന്ന രണ്ടക്ഷരം എവിടെയൊക്കെ മുദ്ര ​കൊത്തി വെച്ചിട്ടുണ്ടോ അവിടെയത്​ വെറുതെ കിടക്കില്ല എന്ന്​ അറിയാവുന്നതിനാൽ മലയാളിക്ക്​ അതിൽ അതിശയുമുണ്ടാവില്ല.

മലയാളത്തിൽ തിരക്കഥയെ ഒരു നവസാഹിത്യ ഗണ(genre)മായി വളർത്തിയെടുത്തത്​ എം.ടി. വാസുദേവൻ നായരാണ്​. എഴുത്തുകാര​ന്റെ സിനിമയെന്നു വിശേഷിപ്പിക്കപ്പെടാവുന്ന രചനകളായിരുന്നു അദ്ദേഹത്തി​ന്റേത്​.

1965ൽ പ്രദര്‍ശനത്തിനെത്തിയ ‘മുറപ്പെണ്ണി’ന്​ തിരക്കഥ എഴുതി രംഗത്തുവന്ന എം.ടിയുടെ അരനൂറ്റാണ്ടിലേറെ നീണ്ട തിരയെഴുത്തുജീവിതത്തിൽ അറുപതിലേറെ സൃഷ്​ടികൾ പിറവിയെടുത്തു. ത​െൻറ ‘സ്​നേഹത്തി​െൻറ മുഖങ്ങൾ’ എന്ന ചെറുകഥ ആധാരമാക്കിയാണ്​ എം.ടി ‘മുറപ്പെണ്ണ്’​ രചിച്ചത്​.

പാതി നൂറ്റാണ്ടിലേറെ കാലംകൊണ്ട് വൈവിധ്യമുള്ള, എണ്ണംപറഞ്ഞ നിരവധി തിരക്കഥകളിലൂടെ എം.ടി. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രഗല്ഭനായ തിരക്കഥാകൃത്തുക്കളിൽ ഒരാളായി മാറി. ‘ഒരു വടക്കന്‍ വീരഗാഥ’, ‘വൈശാലി’, ‘സദയം’, ‘പരിണയം’ എന്നിവക്കായി നാലു ദേശീയ പുരസ്‌കാരങ്ങളും ഒരു ഡസനിലധികം സംസ്ഥാന പുരസ്‌കാരങ്ങളും തിരക്കഥക്ക്​ എം.ടിയെ തേടിയെത്തി.

എം.ടിക്ക് മുമ്പ് മലയാള സാഹിത്യലോകത്തുനിന്ന്​ ഉറൂബും ബഷീറുമെല്ലാം സിനിമയെഴുത്തിൽ കൈവെച്ചുവെങ്കിലും അവരാരും ഇതിൽ സജീവമായും തുടര്‍ച്ചയായും നിന്നില്ല. എന്നാൽ, താൻ സ്​പർശിക്കുന്ന തലങ്ങളെല്ലാം കാലം കാത്തുവെക്കുന്ന കാഴ്​ചയും അക്ഷരങ്ങളുമായി അടയാളപ്പെടുത്താൻ നിയോഗമുള്ളതു​െകാണ്ടാകാം, എം.ടി നിർത്തിയില്ല. അങ്ങനെ പ്രേക്ഷക മനസ്സില്‍ കടുംജീവിതങ്ങളായി നിൽക്കുന്ന നിരവധി സിനിമകൾ എം.ടിയുടേതായി വന്നു. തിരക്കഥക്കൊപ്പം എം.ടി സംവിധാനവും നിർവഹിച്ച ‘നിര്‍മാല്യം’ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്​കാരം നേടി. മലയാളിയുടെ ജീവിതവുമായി ഇഴബന്ധമുള്ള തിരക്കഥകള്‍ സമ്മാനിച്ചത് എം.ടിയാ​ണ്​. ആദ്യകാല താരനാടകങ്ങളില്‍നിന്ന് മലയാള സിനിമയെ മോചിപ്പിച്ച് ജീവിത ഗന്ധികളാക്കിയതില്‍ എം.ടി വലിയ പങ്കുവഹിച്ചതായി അടൂർ ഗേപാലകൃഷ്​ണൻ ഒരിക്കൽ പറയുകയുണ്ടായി. ‘ഒരു വടക്കന്‍ വീരഗാഥ’യിലൂടെ എം.ടി മറ്റൊരു മായിക ചരിത്രം രചിക്കുകയായിരുന്നു. വടക്കന്‍പാട്ടുകളിലെ ചതിയന്‍ ചന്തുവിനെ കീഴ്​മേൽ മറിച്ച അദ്ദേഹം തിരസ്​കൃതരുടെ പുതുചരിത്രം രചിച്ചു. ‘വൈശാലി’യും ‘പരിണയവും’ ‘പെരുന്തച്ചനു’മെല്ലാം പുതിയ പാതകള്‍ വെട്ടിത്തുറന്നു.

അമാനുഷരല്ല, ത​െൻറ കഥാപാത്രങ്ങൾ മനുഷ്യരായിരിക്കണമെന്നതായിരുന്നു തിരയെഴുത്തിൽ എം.ടിയുടെ ആദ്യ നിർബന്ധം. അമാനുഷരെ പുൽകുന്ന വെള്ളിത്തിര എന്നിട്ടും എം.ടിയുടെ മനുഷ്യജീവിതങ്ങളെ ചേർത്തുപിടിച്ചു. എം.ടി ഒരിക്കൽ പറഞ്ഞു: ‘‘അറുപതിലധികം തിരക്കഥകളെഴുതി.

നല്ലതും ആവറേജും എല്ലാം അതിലുണ്ട്. ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തു. എന്നാല്‍, അതിനെല്ലാമുപരി ഒ​ട്ടേറെ സിനിമ ക്ലാസിക്കുകള്‍ കാണാന്‍ സാധിച്ചതാണ്​ പ്രധാനമായി ഇപ്പോൾ തോന്നുന്നത്​.’’

ഇഷ്​ടപ്പെട്ട ഫിലിം മേക്കേഴ്സ് ആരൊക്കെ?

‘‘പഴയകാല മാസ്​റ്റേഴ്‌സിനെയൊക്കെ എനിക്കിഷ്​ടമാണ്‌. അവർക്കെല്ലാം വേറിട്ട ഓരോ രീതികളുണ്ടല്ലോ. അതുകൊണ്ടുതന്നെ അവരെയൊക്കെ വ്യത്യസ്തതലത്തിൽ ഇഷ്​ടമാണ്‌. ഇവിടെ തീർച്ചയായും സത്യജിത്‌ റായ്‌ ആണ്​ ഗ്രേറ്റ്​. ഒരു സംശയവുമില്ല. എല്ലാ കാര്യങ്ങളിലും വൈദഗ്​ധ്യമുള്ള ആളാണ്‌. എഴുത്തുകാരൻകൂടിയായിരുന്നു. ഞാൻ പരിചയപ്പെട്ടിട്ടുണ്ട്‌. വളരെ സിമ്പിളായ ഒരാൾ... ഈ പരിവേഷമൊന്നും ആളെ ബാധിച്ചിട്ടില്ല. ഋത്വിക്​ ഘട്ടക്കി​ന്റെ സിനിമയും കണ്ടിട്ടുണ്ട്. മൃണാൾസെന്നിനെയും അറിയാം. നല്ല അടുപ്പമായിരുന്നു. നല്ല ഫിലിം മേക്കറായിരുന്നു അദ്ദേഹം.

അ​​ച്ഛ​​ന്റെ​ മാ​​ർ​​ഗ​​ദീ​​പം -അനന്തപത്മനാഭൻ

തി​​ര​​ക്ക​​ഥ​​യി​​ലും ക​​ഥ​​പ​​റ​​ച്ചി​​ലി​​ലും​ വ​​ള​​രെ​ വ്യ​​ത്യ​​സ്ത​​ർ​ ആ​​യി​​രു​​ന്നെ​​ങ്കി​​ലും ഒ​​ന്നു​​റ​​പ്പാ​​ണ്, ഈ​ ​രം​​ഗ​​ത്തെ ​അ​​ച്ഛ​​ന്റെ​ മാ​​ർ​​ഗ​​ദീ​​പം ​എം. ​ടി​​ത​​ന്നെ. ആ​ ​തി​​ര​​ക്ക​​ഥ​​ക​​ൾ​​ത​​ന്നെ. അ​​തി​​െ​ൻ​റ​ തെ​​ളി​​വാ​​ണ് അ​​ച്ഛ​​ൻ​ ആ​​കെ​ എ​​ഴു​​തി​​യ​ ച​​ല​​ച്ചി​​ത്ര​ നി​​രൂ​​പ​​ണം (‘ഓ​​ള​​വും​ തീ​​ര​വും’, മ​​ല​​യാ​​ള​​നാ​​ട്). ആ​​ർ​​ത​​ർ​ മി​​ല്ല​​ർ, ടെ​​ന്ന​​സി​ വി​​ല്യം​​സ് എ​ന്നി​​വ​​രു​​ടെ​ നാ​​ട​​ക​​ങ്ങ​​ൾ​​ക്കും ചി​​ല​ വി​​ശ്വ​​പ്ര​​സി​​ദ്ധ​ തി​​ര​​ക്ക​​ഥ​​ക​​ൾ​​ക്കും​ ഒ​​പ്പം​ അ​​ച്ഛ​​ൻ​ മ​​ല​​യാ​​ള​​ത്തി​​ൽ​ പി​​ന്തു​​ട​​ർ​​ന്നി​​രു​​ന്ന​​ത് ഒ​​രൊ​​റ്റ​ മാ​​തൃ​​ക​​മാ​​ത്രം- എം.​​ടി!

പ​​തി​​നേ​​ഴാം​ വ​​യ​​സ്സി​​ൽ​ എ​​നി​​ക്ക് എം.​​ടി​​യി​​ൽ​​നി​​ന്നും​ ഒ​​രു​ പു​​സ്ത​​കം​ സ​​മ്മാ​​നം​​ ആ​​യി​​ കി​​ട്ടി​​യ​​പ്പോ​​ൾ, രാ​​ത്രി​ ഊ​​ണി​​നി​​ട​​ക്ക് അ​​ച്ഛ​​നോ​​ട്​ തി​​ര​​ക്കി, ‘‘എ​​െ​ൻ​റ​ പ്രാ​​യ​​ത്തി​​ൽ​ ആ​​രി​​ൽ​​നി​​ന്നാ​​വും​ ഇ​​ങ്ങ​​നെ​ ഒ​​ന്ന്​ ആ​​ഗ്ര​​ഹി​​ച്ചി​​ട്ടു​​ണ്ടാ​​വു​​ക?’’ ഒ​​രു​ നി​​മി​​ഷം​​പോ​​ലും​ ഓ​​ർ​​ക്കാ​​തെ ​ഉ​​രു​​ള​ ഉ​​രു​​ട്ടു​​ന്ന​​തി​​നി​​ട​​ക്ക് അ​​ച്ഛ​​ൻ​ പ​​റ​​ഞ്ഞു: ‘‘പു​​ള്ളീ​​ടെ​ കൈ​​യി​​ൽ​​നി​​ന്നു​​ത​​ന്നെ!’’ പി​​ന്നെ​ മു​​ഖം​ ഉ​​യ​​ർ​​ത്തി​ അ​​മ്മ​​യെ​​യും​ എ​​ന്നെ​​യും​ നോ​​ക്കി​​ചി​​രി​​ച്ചു, ആ​​വ​​ർ​​ത്തി​​ച്ചു: ‘‘അ​​തെ ​മൂ​​പ്പ​​രു​​ടെ ​കൈ​​യി​​ൽ​​നി​​ന്നു​​ത​​ന്നെ!’’


Tags:    
News Summary - Remembering MT Vasudevan Nairs filmography

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.