കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടുവയസ്സുകാരൻ വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു. മാണിക്കോത്ത് മഡിയൻ സബാൻ റോഡിലെ അബ്ദുല്ല- ഹസീന ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്തു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: മുഹമ്മദ് സയാൻ, മുഹമ്മദ് സായിദ്, അഹ്സന, മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.