കാസർകോട്: ഐ.എൻ.എൽ മുൻ കാസർകോട് ജില്ലാ പ്രസിഡന്റും ചെമനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പിരിക്കയിലെ പി.എ. മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.
പൗരപ്രമുഖൻ കൂടിയായ അദ്ദേഹം എല്ലാവരുമായും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചു. കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ഐ.എൻ.എൽ സംസ്ഥാന കമിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ചെമ്പിരിക്ക ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
മക്കൾ: ശബീർ, കബീർ, അമീർ, ആരിഫ, ശരീഫ, അഫീഫ, പരേതനായ ബഷീർ. മരുമക്കൾ: ലത്വീഫ്, മസ്ഊദ്, സഹീർ, സബിദ, ആയിഷ, തംസീറ, ശാഹിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.