കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർഥിനി മരിച്ചു; വയറ്റിൽ വിഷാംശം കണ്ടെത്തി, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വിഷബാധയെ തുടർന്ന് മരിച്ചു. ഗോവിന്ദപുരം ഐ.ടി.ഐക്ക് സമീപം പറമ്പത്തൊടിമീത്തൽ അനിൽകുമാറിന്റെ മകൾ അനഘ (16) ആണ് മരിച്ചത്.

ജനുവരി രണ്ടിനാണ് കുട്ടിക്ക് കടുത്ത ചർദി തുടങ്ങിയത്. തുടർച്ചയായ ചർദിയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ മാരകവിഷാംശം ഉള്ളതായി കണ്ടെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ ഗുരുതരമായി തകരാറിലായതിനെ തുടർന്ന് മെഡി. കോളജിൽ ചികിത്സയിലായിരുന്നു.

നിരവധി പരിശോധനകൾ നടത്തിയെങ്കിലും എന്തു വിഷമാണ് വയറ്റിലെത്തിയതെന്ന് വ്യക്തമായിട്ടില്ല. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മെഡി. കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മാങ്കാവ് ശ്മശാനത്തിൽ സംസ്കരിച്ചു. അനഘയുടെ മാതാവ്: ഷിജില. സഹോദരങ്ങൾ: അപർണ, അനന്ദു.

അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി മെഡി. കോളജ് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടതായി ഡി.എം.ഒ ​ഡോ. ഉമറുൽ ഫാറൂക്ക് 'മാധ്യമ'ത്തോടു പറഞ്ഞു.

Tags:    
News Summary - Poisonous substance was found in the stomach of the plus one student who died in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.