റാന്നിയിൽ ടിപ്പർ ​േലാറി മറിഞ്ഞ്​ ക്ലീനർ മരിച്ചു

റാന്നി (പത്തനംതിട്ട): പാറമടയിൽ നിന്ന് കല്ലുമായി വന്ന ടിപ്പർ ലോറിയുടെ ക്ലീനർ അപകടത്തിൽ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. അമ്പലപ്പുഴ കരൂർ മായാസദനത്തിൽ മഹേഷ് (33)ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന കരൂർ പുത്തൻചിറയിൽ ഉണ്ണി (28) യെ പരിക്കുകളോടെ റാന്നി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് അപകടം. അത്തിക്കയം - ചെമ്പനോലി-വെച്ചൂച്ചിറ റോഡിൽ കോട്ടായിപ്പടി വളവിലാണ്​ ടിപ്പർ മറിഞ്ഞത്. സ്ഥിരം അപകടമുണ്ടാവുന്ന കോട്ടായിപ്പടി വളവിൽ ചെമ്പൻമുടി പാറമടയിൽ നിന്നും കരിങ്കല്ല് ലോഡുമായെത്തിയ ടിപ്പർ നിയന്ത്രണം വിട്ട്​ താഴേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട്​ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെയും സഹായിയെയും താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ക്ലീനർ മരിക്കുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.