ഹൈദരാബാദ്: തെലങ്കാനയിൽ വിവാഹ റിസപ്ഷനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് നൃത്തം ചെയ്യുന്നതിനിടെയാണ് 19കാരൻ കുഴഞ്ഞുവീണത്. നിർമൽ ജില്ലയിലെ പർദിയിലാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശിയായ യുവാവ് പാട്ടിനനുസരിച്ച് ആവേശത്തോടെ നൃത്തം ചെയ്യുന്നതിന്റെയും കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. യുവാവിന് വലിയ തോതിലുള്ള ഹൃദയസ്തംഭനമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞു. ഒരാഴ്ചക്കിടെ തെലങ്കാനയിൽ ഇത്തരത്തിൽ മരിക്കുന്ന മൂന്നാമത്തെ ആളാണിത്.
ഫെബ്രുവരി 20ന് ഹൈദരാബാദിൽ ഹൽദി ആഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. ഈ മാസം 23ന് ഹൈദരാബാദിലെ ജിമ്മിൽ വർക്ഔട്ട് ചെയ്യവെ 24 വയസുള്ള പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണു മരിച്ചിരുന്നു. ജീവിത രീതികളിലെ മാറ്റം, പ്രമേഹം, മദ്യത്തിന്റെ അമിത ഉപയോഗം, പുകവലി, അമിത രക്തസമ്മർദ്ദം എന്നിവ മൂലമാണ് യുവാക്കളിൽ ഹൃദയസ്തംഭനം വർധിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.