അലമാര തലയിൽ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം:  അലമാര തലയിൽ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം. നീറമൺകര വിനായക ന​ഗറിൽ രാജലക്ഷ്മി (83) ആണ് മരിച്ചത്. ഇവർ, വീട്ടിൽ തനിച്ചായിരുന്നു താമസം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസി​െൻറ പ്രാഥമിക നിഗമനം. കട്ടിലിൽ കിടക്കുന്ന മൃതദേഹത്തിന് മുകളിൽ അലമാര വീണുകിടക്കുന്നതായിട്ടാണുള്ളത്.

ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. നാട്ടുകാരെത്തി ജനൽ വഴി നോക്കിയപ്പോഴാണ് കട്ടിലിൽ, അലമാര വീണ് വൃദ്ധ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

വീടി​െൻറ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാൻ സാധിക്കൂകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കരമന പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Tags:    
News Summary - The cupboard fell on her head and the housewife met a tragic end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.