ഓച്ചിറ: പൊറോട്ട തൊണ്ടയിൽ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂർത്തിയേടത്ത് തെക്കതിൽ ഹരീഷ് (45)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയിൽ കുടുങ്ങിയത്. ശ്വാസം നിലച്ച് കുഴഞ്ഞു വീണ യുവാവിനെ ഉടനെ വലിയ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു.
ഓച്ചിറ പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു . ബുധനാഴ്ച ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ് േമാർട്ടത്തിലാണ് പൊറോട്ട തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.
ബോട്ടിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളിയാണ്. ഭാര്യ: ശ്രീലത.മക്കൾ:ഹരിത,ഹരിജിത്ത്. സംസ്കാരം രാത്രിയോടെ വീട്ടുവളപ്പിൽ നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.