പാറശ്ശാല: കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ട വീട്ടമ്മയെ അഗ്നിരക്ഷാസേന കരക്കെടുത്തു.
മര്യാപുരം കോടങ്കരക്ക് സമീപം ചെങ്കല്‍ മേലാമ്മകം പുളിയറ പുത്തന്‍വീട് ക്രിസ്തുദാസിെൻറ ഭാര്യ റാണിയാണ് (48) മരിച്ചത്. വീടിന് സമീപത്തെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടത്. 50 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ പാറശ്ശാല അഗ്നിരക്ഷാ നിലയത്തിലെ ഫയര്‍ ഓഫിസര്‍ എസ്.വി. പ്രദോഷ് ഇറങ്ങിയാണ് കരക്കെടുത്തത്.
സ്റ്റേഷന് ഓഫിസര്‍ കെ.വി.സുനില്‍കുമാറിെൻറ നേതൃത്വത്തില്‍ സേനാംഗങ്ങളായ സീനിയര്‍ ഫയര്‍ ഒാഫിസര്‍ വി.എസ്. അനില്‍കുമാര്‍, ഫയര്‍ ഒാഫിസര്‍മാരായ ടി. സജീവ് രാജ്, ഷിജു ടി. സാം, വി. ജയ്സിങ്, ഫയര്‍ ഒാഫിസര്‍ ഡ്രൈവര്‍ രാജീവ്, സുനില്‍, ഹോംഗാര്‍ഡ് സുരേഷ്കുമാര്‍ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.