അൽഫിയ

വിഷം ഉള്ളില്‍ ചെന്ന് വിദ്യാര്‍ഥിനി മരിച്ചു; ദുരൂഹ​തയെന്ന്​ ബന്ധുക്കൾ

കിളിമാനൂർ (തിരുവനന്തപുരം): വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. കിളിമാനൂർ വാലഞ്ചേരി കണ്ണ യംകോട് ബി.എസ് മൻസിലിൽ ഷാജഹാൻ - സബീന ദമ്പതികളുടെ മകൾ അൽഫിയയാണ്​ (17) മരിച്ചത്.

കാരേറ്റ് മേലാറ്റുമൂഴി മുളവന വൊക്കേഷനൽ ഹ​യർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിനിയാണ്. ബുധാഴ്ച പുലർച്ചെയാണ് ഛർദ്ദിച്ച് അവശയായ നിലയിൽ അൽഫിയയെ ബന്ധുക്കൾ ആറ്റിങ്ങൽ താലൂക്ക് ആശുപത്രി യിലും തുടർന്ന് മെഡിക്കൽ കോളജ്​ ആശുപത്രിയിലും എത്തിച്ചത്.

പരിശോധനയിൽ എലിവിഷം ഉള്ളിൽ എത്തിയതാണ് അവശയാകാൻ കാരണമെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. പരിശോധനക്ക് ശേഷം മൃതദേഹം ചൂട്ടയിൽ മുസ്​ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: അലിഫ് ഖാൻ.

സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തു. അൽഫിയയുടെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്.

Tags:    
News Summary - Student dies of poisoning; Relatives say it is mysterious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.