തിരുവനന്തപുരത്ത് യുവതി കിണറ്റിൽ ചാടി മരിച്ചു

തിരുവനന്തപുരം: കാട്ടാക്കടയിൽ യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം.

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അഗ്നിരക്ഷാ സേന എത്തിയതിന് ശേഷമാണ് നിഷയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടിനോട് ചേർന്ന കിണറ്റിലാണ് യുവതി ചാടിയത്.

കിണറിൽ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു. കുടുബ പ്രശ്നമാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. നെടുമങ്ങാട് സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. 

Tags:    
News Summary - Woman jumps into well and dies in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.