യാംബു: സൗദി യാംബുവിലെ മുൻ പ്രവാസിയായിരുന്ന തിരുവനന്തപുരം കവടിയാർ സ്വദേശി സൈനുദ്ദീൻ മുഹമ്മദ് ഫാസിൽ (68) നാട്ടിൽ നിര്യാതനായി. 1984 മുതൽ 2005 വരെ യാംബു റോയൽ കമീഷനിലെ അമേരിക്കൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. ബ്രാഞ്ച് മാനേജർ ആയി വിരമിച്ചാണ് വർഷങ്ങൾക്കു മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദയിലും കുറച്ച് കാലം ബാങ്കിൽ സേവനം ചെയ്തിരുന്നു.
നാട്ടിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വെള്ളിയാഴ്ച പുലർച്ചെ മരിച്ചത്. യാംബുവിൽ ജോലി ചെയ്തിരുന്ന ആദ്യകാലത്ത് പൊതുകാര്യങ്ങളിലും സംസ്‌കാരിക, കലാ രംഗത്തും സജീവമായിരുന്നു. പരിമിതമായ മലയാളികൾ മാത്രമുണ്ടായിരുന്ന ആദ്യ കാലത്ത് യാംബുവിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
പിതാവ്: പരേതനായ സൈനുദ്ദീൻ ഹാജി, മാതാവ് പരേതയായ ആസുമാ ബീവി. ഭാര്യ: മുംതാസ് ബീഗം, മക്കൾ: മുഹമ്മദ് ഫയാസ് (യു.കെ), ഫാദിയ (മസ്‌കത്ത്). മരുമക്കൾ: ജസീം, ആമിന. സഹോദരങ്ങൾ: ഷാജഹാൻ, സാദിഖ്, ഹബീബ്, ഹാഷിം, റാഫി, മുബാറഖ്, പരേതനായ അഷ്‌റഫ്, മുംതാസ് ഷാജഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.