‘‘വെള്ളക്കാരൻ എെൻറയച്ഛനെകൊന്നു
എെൻറയച്ഛൻ തേൻറടിയായിരുന്നു
വെള്ളക്കാരൻ എെൻറ അമ്മെയ മയക്കിയെടുത്തു
എെൻറ അമ്മ സുന്ദരിയായിരുന്നു
വെള്ളക്കാരൻ എെൻറ ചേട്ടനെ ഉച്ചവെയിലിൽ ചുട്ടുകളഞ്ഞു
എെൻറ ചേട്ടൻ കരുത്തനായിരുന്നു
കറുത്തവെൻറ േചാരകൊണ്ട് ചുവന്ന കൈയുമായി
വെള്ളക്കാരൻ എെൻറ നേരെ തിരിഞ്ഞ്
ചക്രവർത്തിയുടെ ശബ്ദത്തിൽ കൽപിച്ചു
‘ഹേയ് പയ്യൻ, ഒരു കസേര, ഒരു തോർത്ത്,
ഒരുപാത്രം വീഞ്ഞ്’’
-സച്ചിദാനന്ദൻ മൊഴിമാറ്റിയ ഡേവിഡ് ദിയോപിെൻറ ഒരു കറുത്ത കവിത
ഗൗരി ലേങ്കഷ് വധത്തോടെ മാധ്യമരംഗത്തും സാഹിത്യരംഗത്തും ഫാഷിസത്തിനെതിരെ സംസാരിക്കുന്നവർ മുഴുവൻ ഭയപ്പെട്ടു പിന്മാറും എന്ന് സംഘ്പരിവാർ കരുതിക്കാണില്ല. പക്ഷേ, ഭയം ഒരു നിശാവസ്ത്രംപോലെ നാടിനെ വിഴുങ്ങി പലരുടെയും നാവിനെയുറക്കിക്കിടത്താനാവും എന്നവർ കരുതിക്കാണും. ഫാഷിസം ഭയം ഉൽപാദിപ്പിക്കൽ കൂടിയാണ്. ‘ഞാനാണ് ഗൗരി’ എന്ന് ഉറക്കെ പ്രഖ്യാപിച്ച് ആയിരങ്ങൾ തെരുവിലിറങ്ങുേമ്പാൾ അവരുൽപാദിപ്പിക്കുന്ന ഇൗ ഭയത്തെ നിരാകരിക്കുകയാണ് വാസ്തവത്തിൽ ജനാധിപത്യവിശ്വാസികൾ ചെയ്യുന്നത്.
കാഞ്ച െഎലയ്യയുടെ നാവരിഞ്ഞുതള്ളി കൊലപ്പെടുത്തുമെന്നും പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പറയുേമ്പാൾ ഇൗ ഭയം വിടാതെ ഇവിടെ നിലനിർത്താനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്. മതേതര എഴുത്തുകാർ അയുസ്സു വേണമെങ്കിൽ മൃത്യുഞ്ജയഹോമം നടത്തണമെന്ന പ്രസംഗവും ഭയപ്പെടുത്താൻതന്നെ.
ഫാഷിസത്തിെൻറ മനഃശാസ്ത്രത്തെക്കുറിച്ച് ഒേട്ടറെ പഠനങ്ങൾ നടന്നിട്ടുണ്ട്. ഫാഷിസ്റ്റുകളോട് നിങ്ങൾക്കൊരിക്കലും സത്യം ബോധിപ്പിക്കാൻ കഴിയില്ല. കാര്യകാരണ സഹിതം അവതരിപ്പിച്ചാലും അവർക്കത് ഉൾക്കൊള്ളാനാവില്ല. ശരിയും തെറ്റും ഫാഷിസ്റ്റുകളുടെ നിഘണ്ടുവിലില്ല. പകരം അനുസരിക്കലും അനുസരിക്കാതിരിക്കലുമേയുള്ളൂ; അപകടവും സുരക്ഷയും മാത്രമേയുള്ളൂ. വ്യാജവാർത്തകൾ എപ്പോഴും അവർ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഗീബൽസുമാർ ഒരുപാട് നവമാധ്യമങ്ങളിൽ ഉറങ്ങാതിരിക്കുന്നുണ്ട്. ചാനലുകളിൽ അവതാരകരുടെ ചോദ്യങ്ങളിൽ ചൂളാതെ കള്ളങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
‘ഇംഗ്ലീഷ് ജേണലിസം ഏതാണ്ട് പൂർണമായും സംഘ്പരിവാറിെൻറ കൈയിലായിക്കഴിഞ്ഞിരിക്കുന്നു. വേറിെട്ടാരു ശബ്ദം കേട്ടിരുന്നത് എൻ.ഡി.ടിവിയിൽനിന്നാണ്. അവരോട് ചെയ്യുന്നത് ഇപ്പോൾ നമ്മൾ കാണുന്നു. ഭരണകൂടത്തിെൻറ എല്ലാ സ്ഥാപനങ്ങളെയും തങ്ങളുടേതാക്കുക എന്നതാണ് ഫാഷിസത്തിെൻറ രീതിയെന്ന് ഇൗയിടെ എൻ.എസ്. മാധവൻ പറഞ്ഞതോർക്കുന്നു. യുക്തിയുടെയും സ്വതന്ത്രചിന്തയുടെയും നിരാസവും കപടദേശീയതയും വ്യത്യസ്തതകളോടുള്ള ഭയവും സാങ്കൽപിക ശത്രുവിെന സൃഷ്ടിക്കലുമൊക്കെയാണ് ഫാഷിസത്തിെൻറ ലക്ഷണങ്ങളെന്ന് ഇറ്റാലിയൻ എഴുത്തുകാരനായ ഉംബാർേട്ടാ എക്കോ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്രയൊക്കെയായിട്ടും ഇവിടെ ഫാഷിസം വന്നോ ഇല്ലയോ എന്ന് തലനാരിഴകീറി ചർച്ചചെയ്യുന്ന ഇടത് ബുദ്ധിജീവികളുടെ അടഞ്ഞവാതിലുകളിൽ ഒരു മുട്ട് കേൾക്കുന്നുണ്ടോ എന്നവർ കാതോർക്കുന്നത് നന്ന്.
ഫാഷിസത്ത ചെറുക്കുക എന്നുപറഞ്ഞാൽ ഭയത്തിൽനിന്ന് മോചിതരാകുക എന്ന ഒരർഥംകൂടിയുണ്ട്. ഭയമാണ് നമ്മെ മുട്ടുമടക്കി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. കൊലകളും ആക്രോശങ്ങളും ഒരു സമൂഹത്തെ അപ്പടി ഭയപ്പെടുത്തി നിലനിർത്താൻ ഉദ്ദേശിച്ചുള്ളതാണ്. അനുസരിക്കുന്നവരും അനുസരിക്കാത്തവരും ഉണ്ടാകുേമ്പാൾ എല്ലാവരെയും അനുസരിപ്പിക്കുന്നവരാക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്. ഫാഷിസം എന്നുപറഞ്ഞാൽ മുതലാളിത്തവും കൊലയും ചേർന്നുള്ളതാണെന്ന് പ്രശസ്ത എഴുത്തുകാരനായ അപ്ടോൺ സിൻ െക്ലയർ (Facism is capitalism plus murder -Upton Sinclair).
ആശയങ്ങളെ ആയുധങ്ങൾകൊണ്ട് നേരിടുേമ്പാൾ, വാക്കിനെ തോക്കുകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുേമ്പാൾ, ആൾക്കൂട്ട അക്രമം അതിരുകവിയുേമ്പാൾ ഇതെെൻറ ഇന്ത്യയല്ല എന്ന് എ.ആർ. റഹ്മാനെപ്പോലെ വിളിച്ചുപറയാൻ കലാകാരന്മാരും എഴുത്തുകാരും ചലച്ചിത്രകാരന്മാരുമൊക്കെ തയാറാകുേമ്പാൾ ഫാഷിസ്റ്റുകൾ വിതറുന്ന ഭയത്തിെൻറ ഇരുട്ട് ഇല്ലാതാക്കാനാവും. (ഇവിെട നമ്മുടെ ചലച്ചിത്രരംഗത്തെ നക്ഷത്രങ്ങൾ ഒരിക്കലും ആകാശത്തുനിന്ന് മണ്ണിലേക്ക് വരാറില്ല. ഗൗരി ലേങ്കഷിെൻറ വധമൊന്നും അവരറിഞ്ഞിേട്ടയില്ല).
ഭയം ഒരു നിശാവസ്ത്രംപോലെ നമ്മെ പൊതിഞ്ഞുനിൽക്കുേമ്പാൾ അതിൽനിന്ന് പുറത്തുകടന്ന് ഫാഷിസ്റ്റുകൾക്ക് രുചിക്കാത്ത സത്യങ്ങൾ നമുക്ക് വിളിച്ചുപറഞ്ഞുകൊണ്ടേയിരിക്കാം. ‘എവിടെ നിർഭയമാകുന്നു മാനസം, എവിടെ നിൽക്കുന്നു ശീർഷം സമുന്നതം’ അവിെടയേ സ്വാതന്ത്ര്യമുള്ളൂ എന്ന് രവീന്ദ്രനാഥ ടാഗോർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.