തലക്കെട്ടു കണ്ട് തെറ്റിദ്ധരിക്കേണ്ട. ഇത് ‘കൈലാസനാഥനാ’യ പരമശിവനെക്കുറിച്ചുള്ള കുറിപ്പല്ല. സിക്കിമിലെ നാഥുല ചുരം വഴി ഏഴായിരത്തോളം കി.മീറ്റർ ഉയരത്തിലെത്തിയാൽ ഹിന്ദുമതവിശ്വാസികൾ നിർവൃതിയോടെ കാണുന്ന, മഞ്ഞുപുതച്ചുകിടക്കുന്ന െകെലാസമല്ല ശീർഷകത്തിലെ ‘കൈലാസം’. അങ്ങകലെ, കരീബിയൻ ദ്വീപുകളിലെവിടെയോ തമിഴ്നാട്ടിലെ രാജശേഖരൻ എന്ന രാജൻ വാങ്ങിച്ച ഇത്തിരി പുരയിടത്തിന് ടിയാൻ നൽകിയിരിക്കുന്ന പേരാണത്. ആ ഭൂമി പണം കൊടുത്തു വാങ്ങിച്ചയാൾ എന്നനിലയിൽ അങ്ങേരെ ‘കൈലാസരാജൻ’ എന്നു വിളിക്കുന്നുവെന്നു മാത്രം. ഇതിങ്ങനെ പ്രത്യേകം പറയുന്നത്, ഇദ്ദേഹമിേപ്പാൾ ഹിമാലയ കൈലാസത്തിെൻറ ഷെയറും ചോദിച്ചതുകൊണ്ടാണ്. താനാണ് പരമശിവനെന്നും പറയുന്നു. അപ്പോൾ രണ്ടും രണ്ടുതന്നെ. ഏതായാലും രാജശേഖരനിപ്പോൾ പഴയ രാജനല്ല; സ്വാമി നിത്യാനന്ദയാണ്. നിത്യാനന്ദ സംഘ്, പരമഹംസ നിത്യാനന്ദ എന്നും പേരുകളുണ്ട്. 10 വർഷത്തോളമായി ഇന്ത്യയിലെയും അമേരിക്കയിലെയും ആശ്രമങ്ങളിൽ ധ്യാനവും യോഗയും പ്രഭാഷണവുമൊക്കെയായി കഴിഞ്ഞുപോവുകയായിരുന്നു. വേറൊരുതരത്തിൽ പറഞ്ഞാൽ, ഭക്തർക്കൊപ്പമുള്ള ആനന്ദജീവിതത്തിലായിരുന്നു നിത്യാനന്ദ. പേക്ഷ, ഇപ്പോൾ ശനിദശയാണ്. ശത്രുക്കൾ ഇല്ലാക്കഥകൾ പറഞ്ഞുപരത്തുന്നു; അതിെൻറ പേരിൽ പൊലീസ് കേസെടുക്കുന്നു. സംഭവമെന്തെന്നാൽ, രണ്ടു കുട്ടികളെ ആധ്യാത്മിക ജീവിതത്തിെൻറ ബാലപാഠങ്ങൾ പഠിപ്പിക്കാൻ ആശ്രമത്തിൽ കൊണ്ടുവന്നതാണ്. പേക്ഷ, അതിനെ തട്ടിക്കൊണ്ടുപോകലും പീഡനവുമൊക്കെയാക്കി പൊലീസും മാധ്യമങ്ങളും. അതിനുപുറമെ, ഒരു ബലാത്സംഗക്കേസിലും എഫ്.ഐ.ആർ ഇട്ടു. അതോടെ രാജ്യം വിടേണ്ട അവസ്ഥയായി. എന്നാലും, ഹിന്ദുരാജ്യം സ്ഥാപിക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിൽനിന്ന് പിേന്നാട്ടില്ല. അതിനാൽ, എക്വഡോറിലോ ഹെയ്ത്തിയിലോ മറ്റോ കുറച്ച് സ്ഥലം വാങ്ങി അതിനെ ഒരു ഹിന്ദുരാജ്യമായങ്ങ് പ്രഖ്യാപിച്ചു. അതാണ് ‘കൈലാസം’. തെളിവിനായി ആ രാജ്യത്തിെൻറ പേരിൽ വെബ്സൈറ്റും തുടങ്ങി. പേക്ഷ, ശുദ്ധ ഭൗതികവാദികളായ അന്നാട്ടിലെ ഭരണകൂടം ഹിന്ദുരാജ്യത്തെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല. ഉടൻ ഇറങ്ങിക്കൊള്ളണമെന്നാണ് തീട്ടൂരം. അതിനിടെ, തങ്ങൾ നിർമിക്കാൻപോകുന്ന ഹിന്ദുത്വരാഷ്ട്രത്തിന് ഭീഷണിയാകുമെന്ന് കരുതിയാകണം, ‘കൈലാസരാജെൻറ’ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ് കേന്ദ്രം.
ആത്മാന്വേഷിയാണെന്നൊക്കെ വിനയംകൊണ്ടു പറയുന്നതാണ്. യഥാർഥത്തിൽ ലക്ഷണമൊത്തൊരു ശാസ്ത്രാന്വേഷി എന്നാണ് വിളിക്കേണ്ടത്. ഇനി ശാസ്ത്രജ്ഞൻ എന്നു വിശേഷിപ്പിച്ചാലും തെറ്റാകില്ല. അത്രക്കുണ്ട് ആ മേഖലയിലെ സംഭാവനകൾ. 400ലധികം ഗൂഢജ്ഞാനങ്ങളെക്കുറിച്ച് അറിവുള്ളയാളാണ്. അതിൽ ചിലതൊക്കെ ശിഷ്യർക്കും പകർന്നുകൊടുത്തിട്ടുണ്ട്. അതിലൊന്നാണ് ‘മൂന്നാം കണ്ണ്’ തുറക്കുന്ന വിദ്യ. അങ്ങനെ ഒരുനാൾ തെൻറ ഡ്രൈവർ അയാളുടെ മൂന്നാം കണ്ണ് തുറന്നപ്പോൾ കണ്ടത് സ്വാമിയുടെ പരസ്ത്രീബന്ധമാണ്. അത് അയാൾക്ക് സഹിക്കാനായില്ല. അതിനാൽ, കണ്ടത് കാമറക്കണ്ണിൽ ഒപ്പി അയാൾ ഏതോ ചാനലിന് നൽകി. സംഗതി വിവാദമായപ്പോൾ വിഡിയോ കൃത്രിമമെന്നായി സ്വാമിയും നടിയും. പേക്ഷ, ഫോറൻസിക് തെളിവ് എതിരായിരുന്നു. എന്നാൽ, അതിലൊന്നും തളർന്നുപോയില്ല. പഴയ വഴിയിൽതന്നെ പിന്നെയും തുടർന്നു. ഒരിക്കൽ എണീക്കാൻ ഒരൽപം വൈകി. ബംഗളൂരുവിലെ ആശ്രമത്തിൽ കൃത്യസമയത്ത് പതാക ഉയർത്തലും പ്രാർഥനയും നടക്കില്ലെന്നുറപ്പായ നിമിഷങ്ങൾ. ആശ്രമവാസികൾ അന്ധാളിപ്പോടെ അങ്ങോട്ടുമിങ്ങോട്ടും ഒാടിനടക്കുകയാണ്. സൂര്യനെ 40 മിനിറ്റോളം അതിെൻറ സഞ്ചാരപഥത്തിൽ കെട്ടിയിട്ടാണത്രെ അന്ന് സ്വാമി പ്രശ്നം പരിഹരിച്ചത്. പശുക്കളെക്കൊണ്ട് സംസ്കൃതം പഠിപ്പിക്കാനുള്ള സോഫ്റ്റ്വെയർ തയാറാക്കിയിട്ടുണ്ടെന്നാണ് അവകാശവാദം. ഇപ്പോൾ ബീറ്റാ വേർഷൻ മാത്രമാണ് കൈയിലുള്ളത്. ഒരു വർഷത്തിനുള്ളിൽ ഫൈനൽ വേർഷൻ ലഭ്യമാക്കുമെന്നാണ് കുറച്ചു മുമ്പ് പ്രഭാഷണത്തിലൂടെ അറിയിച്ചത്. ഗോമാതാവിെൻറ ദുർവിധിയെന്നുതന്നെ പറയണം, അതിനുമുമ്പ് സ്വാമിയെ നാടുകടത്തിയില്ലേ അധികാരികൾ! ആധുനിക ശാസ്ത്രത്തിലും കാലോചിതമായ തിരുത്തുകൾ ഇടക്കിടെ ആവശ്യപ്പെടാറുണ്ട്. 100 വർഷം മുമ്പ് ഐൻസ്റ്റൈൻ രൂപംനൽകിയ ദ്രവ്യ-ഉൗർജ സിദ്ധാന്തങ്ങളൊക്കെ പൊട്ടത്തെറ്റാണെന്നാണ് സ്വാമി പറയുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ നമുക്ക് മികച്ചൊരു പ്രബന്ധമാണ് ആ വകയിൽ നഷ്ടപ്പെട്ടിരിക്കുന്നത്. ഒരിക്കൽ ധ്യാനത്തിന് ഒത്തുകൂടിയ ഭക്തരെ പറത്താനുള്ള ശ്രമം നടത്തിയതും പുതിയ ദ്രവ്യ-ഉൗർജ സിദ്ധാന്തത്തിെൻറ അടിസ്ഥാനത്തിലാകണം. പക്ഷേ, പറന്നുതുടങ്ങിയ രഞ്ജിത അടക്കമുള്ളവരുടെ എല്ല് പൊട്ടിയെന്നാണ് വാർത്ത.
ആത്മീയജീവിതത്തിലേക്കു കടന്നതിൽപിന്നെ വിവാദങ്ങൾ കൂടപ്പിറപ്പാണ്. വൈറലായ കിടപ്പറരംഗങ്ങളുടെ കനലടങ്ങുംമുമ്പാണ് ആരതി റാവു എന്ന യുവതി ലൈംഗികാരോപണവുമായി അന്ന് രംഗത്തുവന്നത്. സ്വാമിയുടെ ശിഷ്യയായ തന്നെ, അഞ്ചു വർഷമായി അദ്ദേഹം പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി. ബലാത്സംഗത്തിന് കേസെടുത്തു. അന്നും ഇതുപോലെ മുങ്ങി. പക്ഷേ, ഇപ്പോഴത്തേതുപോലെ പുതിയ രാഷ്ട്രനിർമിതിക്കൊന്നും നിൽക്കാതെ കോടതിയിൽ കീഴടങ്ങി അറസ്റ്റ് വരിച്ചു. അതോടെ, ‘സെക്സ് സ്വാമി’യെന്ന ഓമനപ്പേരും കിട്ടി. പിന്നെയുമുണ്ട് ഇതുപോലെ എത്രയോ കഥകൾ. മാധ്യമങ്ങൾക്കും വിമർശകർക്കും ഇതു കേവലം കാമകേളിയായിരിക്കാം. പക്ഷേ, സ്വാമിക്കും ശിഷ്യഗണങ്ങൾക്കും ഇത് ‘താന്ത്രിക് സെക്സ്’ ആണ്. സ്ത്രീ-പുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയിലേക്കുള്ള യാത്രയാണ് താന്ത്രിക് സെക്സ്. ഭാരതത്തിെൻറ പ്രാചീനസംസ്കൃതിയുടെ ഭാഗം. ഈ ആനന്ദാന്വേഷണത്തിനുള്ള സമ്മതപത്രം ഒപ്പിട്ടുനൽകിയവർക്കു മാത്രമേ ആശ്രമത്തിൽ പ്രവേശനം അനുവദിക്കൂ. അങ്ങനെ സമ്മതപത്രം ഒപ്പിട്ടുനൽകിയവർ പിന്നെ പൊലീസിൽ പരാതി നൽകുന്നത് വഞ്ചനയല്ലേ എന്നാണ് ഭക്തർ ഇപ്പോൾ ചോദിക്കുന്നത്.
തമിഴ്നാട്ടിലെ തിരുവണ്ണാമലൈക്കാരനാണ്. അരുണാചലത്തിെൻറയും ലോകനായകിയുടെയും മകൻ. ജനനത്തീയതി കൃത്യമായി പറയാൻ കഴിയില്ല. ഔദ്യോഗിക രേഖകളിലെല്ലാം പല തീയതികൾ കാണുന്നു. 15 വർഷം മുമ്പ് അമേരിക്കയിലേക്ക് വിസ അടിച്ചുകിട്ടിയപ്പോൾ അതിൽ രേഖപ്പെടുത്തിയത് 1977 മാർച്ച് 13 എന്നാണ്. 10 വർഷം മുമ്പ് കർണാടക ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത് 1978 ജനുവരി ഒന്ന് എന്നും. ഏതായാലും 40 കഴിെഞ്ഞന്ന് അനുമാനിക്കാം. വിദ്യാഭ്യാസയോഗ്യതയിലുമുണ്ട് ഈ പൊരുത്തക്കേട്. 1990ൽ, വെല്ലൂർ ജില്ലയിലെ രാജ്ഗോപാൽ പോളിടെക്നിക് കോളജിൽ മൂന്നു വർഷത്തെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമക്ക് ചേർന്നുവെന്നാണ് പറയപ്പെടുന്നത്. എന്നുവെച്ചാൽ, 12ാം വയസ്സിൽ ടിയാൻ പത്താം ക്ലാസ് പാസായെന്ന്! ആത്മാന്വേഷികളുടെ പൂർവാശ്രമത്തെക്കുറിച്ചുള്ള അന്വേഷണം അത്രമേൽ പ്രസക്തമല്ലാത്തതിനാൽ ജനനവും വിദ്യാഭ്യാസവുമൊന്നും ഇപ്പോഴാരും ചർച്ചക്കെടുക്കാറില്ല. അതെന്തായാലും, ആദിശങ്കരാചാര്യ സങ്കൽപിച്ച മഹാമണ്ഡലേശ്വർ പദവിയിലെത്തിയ ആളാണ്. 2013ൽ മഹാനിർവാണി അഖാഡയാണ് ഈ പട്ടം നൽകി ആദരിച്ചത്. യോഗാഭ്യാസത്തിെൻറ പേരിൽ രണ്ട് ഗിന്നസ് റെക്കോഡുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.