‘ഉദ്ധവഗീത’യിൽ ശ്രീകൃഷ്ണൻ കൂട്ടുകാരനായ ഉദ്ധവർക്ക് നൽകുന്ന ഉപദേശം ശ്രദ്ധിച് ചിട്ടുണ്ടോ? ‘‘പ്രിയമുള്ള ഉദ്ധവാ, ബുദ്ധികൊണ്ട് വിവേചനം നടത്താൻ കഴിവുള്ളവർ വിജയിക ്കുമെന്നതാണ് ഈ പ്രപഞ്ചത്തിെൻറ നിയമം.’’ ഇപ്പറഞ്ഞതിെൻറ പൊരുൾ കൃത്യമായി ഉദ്ധവർ ക്ക് പിടികിട്ടിയില്ലെന്ന് മനസ്സിലാക്കിയ കൃഷ്ണൻ കാര്യം കൂറച്ചുകൂടി വിശദീകരിച്ചു : ‘‘ഈ ലോകത്തിൽ എല്ലാവരുടെയും ജീവിതം അവരവരുടെ കർമത്തെ ആശ്രയിച്ചാണ് നടക്കുന്നത്; അതിനാൽ, സ്വന്തം കഴിവും കഴിവുകേടും മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കുക; അതാണ് വിവേകം.’’ മറാത്താദേശത്ത്, ഉദ്ധവ് താക്കറെക്ക് ഇതുപോലൊരു ഉപദേശം നൽകാൻ ഒടുവിൽ ആജന്മശത്രുവായ പവാർജിതന്നെ വേണ്ടിവന്നു. അല്ലെങ്കിലും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലല്ലോ. ഉദ്ധവിെൻറയും പാർട്ടിയുടെയും കർമയോഗം കാവിരാഷ്ട്രീയത്തിേൻറതാണല്ലോ. അതിനാൽ എത്രതന്നെ അഭിമാനക്ഷതമേറ്റാലും ആ വഴിയിൽതന്നെ തുടരുന്നതാണ് വിവേകം. പവാറിെൻറ ഈ ഉപദേശം കേട്ടപാടെ ഉദ്ധവ് മസിൽപിടിത്തം അവസാനിപ്പിച്ച മട്ടാണ്. അതുവരെയും അമ്പിനും വില്ലിനും അടുക്കാതിരുന്ന ശിവസൈനികനിപ്പോൾ ‘സഖ്യധർമ’ത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. തെളിച്ചുപറഞ്ഞാൽ, ഉദ്ധവ് താക്കറെയും അദ്ദേഹത്തിെൻറ ശിവസേന പാർട്ടിയും ദേവേന്ദ്ര ഫഡ്നാവിസ് എന്ന ബി.ജെ.പി മുഖ്യമന്ത്രിക്കൊപ്പം കിട്ടിയ കാബിനറ്റുംവെച്ച് അഞ്ചുകൊല്ലം തികക്കും. ഒരാഴ്ചക്കാലം മഹാരാഷ്ട്രയിൽ അരങ്ങേറിയ നാടകത്തിന് അൽപവിരാമം കുറിച്ചുവെന്നുതന്നെ പറയാറായിരിക്കുന്നു.
അല്ലെങ്കിലും ഇതൊരു കേവല യുക്തിയുടെ മാത്രം പ്രശ്നമാണ്. 2014ൽ ഫഡ്നാവിസ് അധികാരമേൽക്കുേമ്പാൾ ശിവസേന രംഗത്തുണ്ടായിരുന്നില്ല. കേവല ഭൂരിപക്ഷത്തിന് 23 സീറ്റിെൻറ കുറവുണ്ടായിരുന്ന ബി.ജെ.പി ശബ്ദവോട്ടിെൻറ ആനുകൂല്യത്തിൽ അധികാരത്തിലെത്തിയശേഷമാണല്ലോ ഇൗ ‘ധർമസഖ്യം’ രൂപംകൊള്ളുന്നതുതന്നെ. പിന്നെ, ആർക്കും വേണ്ടാത്ത അഞ്ചു കാബിനറ്റ് പദവിയും ഏഴു സഹമന്ത്രിമാരെയും നൽകി ശിവസേനയെ മൂലക്കിരുത്തുകയായിരുന്നല്ലോ ബി.ജെ.പി. അങ്ങനെ നാണംകെട്ടാണ്, അഞ്ചു വർഷക്കാലം പൂർത്തിയാക്കിയത്. ഇതിനിടയിൽ പലതവണ സംസ്ഥാനത്തും കേന്ദ്രത്തിലും ഇരുകൂട്ടരും ഉടക്കി. പേക്ഷ, 2019ൽ എത്തിയപ്പോൾ വീണ്ടും ഭായ്-ഭായ്. എന്നാൽ, ഇക്കുറി ശിവസേന വ്യക്തമായ വ്യവസ്ഥകൾ മുന്നോട്ടുവെച്ചു. സഖ്യസർക്കാറാണെങ്കിൽ 50:50 ഫോർമുലയിലേ കാര്യങ്ങൾ മുന്നോട്ടുപോകൂ. എന്നുവെച്ചാൽ, രണ്ടര വർഷം മുഖ്യമന്ത്രിപദം ഉദ്ധവിനോ അദ്ദേഹം പറയുന്നവർക്കോ കൊടുക്കണമെന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബി.ജെ.പിക്ക് അൽപം ക്ഷീണം സംഭവിച്ചുവെന്നത് നേരാണ്. പേക്ഷ, ഏറ്റവും വലിയ ഒറ്റക്കക്ഷിതന്നെയാണ് അവർ. 40ഒാളം പേരുടെ പിന്തുണകൂടി വേണം സർക്കാറുണ്ടാക്കാൻ. അപ്പോഴാണ് ഉദ്ധവ് വീണ്ടും 50:50തുമായി വരുന്നത്. ഫഡ്നാവിസാണെങ്കിൽ, മുഖ്യമന്ത്രിപദം വിട്ടൊരു കളിക്കുമില്ല. അപ്പോഴാണ് പുതിയ സഖ്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വരുന്നത്. ബി.ജെ.പിയെ ഒഴിവാക്കിയുള്ള കോൺഗ്രസ്-എൻ.സി.പി-ശിവസേന മുന്നണിയുടെ അവിയൽ സർക്കാറിനെക്കുറിച്ചാണ് ചർച്ച. ഉദ്ധവ് അതിന് റെഡിയായിരുന്നുവെന്നാണ് കേൾക്കുന്നത്. പേക്ഷ, അതിെൻറ അപകടം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് പവാറാണ്. സംഗതി ശരിയാണ്, ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ സാധിക്കും. പേക്ഷ, മൂന്നു ദിശകളിലേക്കു പോയിക്കൊണ്ടിരിക്കുന്ന പാർട്ടികൾ ചേർന്നൊരു സർക്കാർ എങ്ങനെ മുന്നോട്ടുപോകും? മറുവശത്ത്, അമിത് ഷായാണ്. ആളൊന്ന് മനസ്സുവെച്ചാൽ ഈ മൂന്നു പാർട്ടികളിലെയും എത്ര അംഗങ്ങൾ വേണമെങ്കിലും മറുകണ്ടം ചാടുമെന്നത് നൂറുതരം. അപ്പോൾ, അമിത് ഷായെക്കൊണ്ട് വെറുതെ ചാക്കെടുപ്പിക്കണോ? കിട്ടുന്നതും വാങ്ങി സംഘ്രാഷ്ട്രീയത്തോടൊപ്പം തുടരുന്നതല്ലേ നല്ലത്? സംഗതി ശരിയാണല്ലോ. എന്നാപിന്നെ, അങ്ങനെയാകട്ടെ. പക്ഷമേതായാലും കമിഴ്ന്നുകിടന്നാൽ കാൽപണം എന്ന പതിവു രാഷ്ട്രീയതന്ത്രം പ്രയോഗിക്കുകതന്നെ. അതിനെയാണ് ഉദ്ധവ് ‘ധർമസഖ്യം’ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്.
മുംബൈ മഹാനഗരത്തിലെ സങ്കരസംസ്കൃതിയിൽ ‘മറാത്ത അഭിമാന’ത്തിനായി കച്ചമുറുക്കി പുറപ്പെട്ട ബാൽ താക്കറെ കെട്ടിപ്പൊക്കിയ ശിവസേനയുടെ അമരക്കാരനാണ്; പാർട്ടിപത്രമായ ‘സാമ്ന’യുടെ പത്രാധിപരും. ഇങ്ങനെയൊരു വേഷപ്പകർച്ച ആരും പ്രതീക്ഷിച്ചതല്ല. ഫോട്ടോഗ്രാഫറും ചിത്രകാരനുമായിരുന്നല്ലോ പൂർവാശ്രമത്തിൽ. വിമാനത്തിൽ സഞ്ചരിച്ച് വ്യവസായ തലസ്ഥാനത്തിെൻറ ചിത്രങ്ങൾ ഒപ്പിയെടുക്കുക എന്നതിൽ കവിഞ്ഞൊരു അജണ്ടയുമില്ലാതെ നടന്ന മനുഷ്യനായിരുന്നു. പിന്നെ, എപ്പോഴായിരിക്കും ബാൽ താക്കറെ മകനെയും മറാത്ത രാഷ്ട്രീയത്തിെൻറ ഭാഗമാക്കിയത്? ഏതു നിമിഷത്തിലാണെങ്കിലും ആ തീരുമാനം വലിയൊരു പോരാട്ടത്തിന് വേദിയൊരുക്കി എന്നതാണ് ചരിത്രം. ബാൽ താക്കറെയുടെ അനന്തരവൻ രാജ് താക്കറെ തന്നെയായിരിക്കും ശിവസേനയെ ഭാവിയിൽ നയിക്കുക എന്ന പ്രചാരണം ശക്തമായ കാലത്താണ് ഉദ്ധവിെൻറ രംഗപ്രവേശം. ആദ്യം പാർട്ടിയുടെ യുവജന സംഘടനയുടെ തലപ്പത്തേക്ക്; പിന്നെ പാർട്ടി നേതൃത്വത്തിലേക്കും. 2003ൽ, ശിവസേനയുടെ എക്സിക്യൂട്ടിവ് പ്രസിഡൻറായി ഉദ്ധവ് നിയമിതനായി. പ്രസ്തുത പദവിയിലേക്ക് രാജിനെക്കൊണ്ടുതന്നെ നാമനിർദേശം ചെയ്യിക്കുന്നതിൽ ബാൽ താക്കറെ വിജയിക്കുകയും ചെയ്തു. 2006ൽ ‘സാമ്ന’യുടെ ചുമതല ഉദ്ധവിന് ലഭിച്ചതോടെ രാജിന് കാര്യം മനസ്സിലായി. ഉദ്ധവിനെ പാർട്ടിയിൽ രണ്ടാമനായി വാഴിച്ച ആ നിമിഷത്തെ രാജ് പിന്നീട് ഓർത്തത് ഇങ്ങനെ: ഒരു കോടാലി എടുത്ത് ഞാൻ എെൻറതന്നെ കാലിലേക്ക് ഇട്ടു.
’’ ഏതായാലും അതോടെ ശിവസേന പിളർന്നു. രാജ് നവനിർമാൺ സേനയുമായി പോയി. ഉദ്ധവ് പഴയ പ്രതാപത്തോടെ അല്ലെങ്കിലും ശിവസേനയുമായും മുന്നോട്ടുപോയി. 2013 മുതൽ പാർട്ടി തലപ്പത്തുണ്ട് ഉദ്ധവ്. തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 11 പേരെ ജയിപ്പിച്ചു. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലും 18 പേരെ ഇന്ദ്രപ്രസ്ഥത്തിലെത്തിച്ചു. രാജ്യസഭയിലിപ്പോൾ മൂന്നു പേരുമുണ്ട്. നിയമസഭയിലെയും പാർലമെൻറിലെയും അംഗസംഖ്യ വെച്ചുനോക്കുേമ്പാൾ കുഴപ്പമില്ലെന്നു തോന്നും. പേക്ഷ, പിതാവിെൻറ ‘വ്യക്തിപ്രഭാവം’ ഇല്ലാത്തതിനാലാകാം, പഴയപോലെ ശക്തമല്ല പാർട്ടി. ബി.െജ.പിയുടെ തണലിൽ അവരുടെ ആട്ടുംതുപ്പുമേറ്റ് കഴിഞ്ഞുകൂടി പോകുന്നു. കഴിഞ്ഞ തവണ കിട്ടിയ കാബിനറ്റ് പദവിപോലും കൈകാര്യം ചെയ്തിരുന്നത് സെക്രട്ടറിമാരാണെന്നാണ് പറയുന്നത്. ഇനിയും ഇങ്ങനെ തുടരാനായിരിക്കും വിധി. 1960 ജൂലൈ 27ന് മുംബൈയിൽ ജനനം. ബാൽ താക്കറെ-മീന താക്കറെ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവൻ. മുംബൈയിലെ ബാൽമോഹർവൈദ്യ സ്കൂളിൽനിന്ന് പ്രാഥമിക പഠനം. തുടർന്ന്, ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽനിന്ന് ചിത്രകലയിൽ ബിരുദം. ഫോട്ടോഗ്രഫിയും പഠിച്ചിട്ടുണ്ട്. ആ വകയിൽ രണ്ടു പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. രശ്മി താക്കറെയാണ് ഭാര്യ. രണ്ടു മക്കൾ: ആദിത്യയും തേജസും. യുവസേനയുടെ അമരക്കാരനാണ് ആദിത്യ. തേജസ് അമേരിക്കയിൽ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.