എവിടെയാെണങ്കിലും ആവുന്ന നന്മകൾ ചെയ്യുക, നന്മയുടെ ആ ചെറുകണങ്ങൾ ഒരുമിച്ചു ചേർന്ന് ഈ ലോകത്തെ പുളകമണിയിക്കും എന്നു പറഞ്ഞ ആർച്ച് ബിഷപ് ടുട്ടു നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു, ലോകത്തിന് ഒരു അതികായനെ നഷ്ടമായി. ധീരനായ നേതാവായിരുന്നു, അസാമാന്യ ഉൾക്കാഴ്ചകൾ നിറഞ്ഞ ചിന്തകനും പ്രിയ സുഹൃത്തുമായിരുന്നു. ഒപ്പം കുസൃതി നിറഞ്ഞ ആനന്ദവുമായിരുന്നു.
ഒപ്പം ഇടപഴകാൻ ഭാഗ്യം ലഭിച്ചവർക്കും ലോകത്തിനും അദ്ദേഹം എന്തുമാത്രം പ്രചോദനമാണ് പകർന്നതെന്ന് പറഞ്ഞറിയിക്കാൻ പ്രയാസമായിരിക്കും. കൈമുതലായുണ്ടായ അനിതരസാധാരണമായ ധാർമിക ആർജവം ലോകത്തിെൻറ വിടവുകൾ നികത്താനും എങ്ങനെ മാനുഷ്യരെല്ലാരും ഒന്നുപോലെ നിലകൊള്ളണമെന്ന് നമുക്ക് കാണിച്ചു തരുവാനുമാണ് അദ്ദേഹം വിനിയോഗിച്ചത്.
ആർച്ച് ബിഷപ് ടുട്ടുവിെൻറ ഉറ്റ സുഹൃത്തായിരുന്ന നെൽസൺ മണ്ടേലയോട് പീറ്റർ ഗബ്രിയേലും ഞാനും ആഗോള നായകരുടെ ഒരു സ്വതന്ത്രകൂട്ടായ്മയായി 'ദ എൽഡേഴ്സ്' രൂപം നൽകാൻ നിർദേശിച്ചതു മുതലാണ് ഞങ്ങളുടെ സൗഹൃദവും ആരംഭിക്കുന്നത്. എൽഡേഴ്സ് യാഥാർഥ്യമാക്കുന്നതിന് സഹായിക്കാൻ ബിഷപ് ടുട്ടുവിനോട് മണ്ടേല നിർദേശിക്കുകയായിരുന്നു. മാനവരാശി നേരിടുന്ന കടുത്ത വെല്ലുവിളികളെ മറികടക്കുന്നതിന് ആഗോള നായകരുടെ ശബ്ദവും ധിഷണയും മധ്യസ്ഥശേഷിയും ഫലപ്രദമായി ഉപയോഗിക്കുന്നതിൽ മനോഹരമായ പങ്കാണ് അദ്ദേഹം വഹിച്ചത്. 2007 മുതൽ ആറു വർഷം എൽഡേഴ്സിെൻറ നേതൃസ്ഥാനത്ത് അദ്ദേഹമുണ്ടായിരുന്നു.
വർണ വിവേചനത്തിനെതിരെ സന്ധിയില്ലാതെ പൊരുതി, ആഴത്തിൽ മുറിവേറ്റ ഒരു രാഷ്ട്രത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിൽ വഹിച്ച നിർണായക പങ്ക് പരിഗണിച്ചാണ് 1984ൽ അദ്ദേഹത്തിന് നൊേബൽ പുരസ്കാരം ലഭിക്കുന്നത്, ഏറ്റവും അർഹമായ ഒരു സമ്മാന നിർണയമായിരുന്നു അത്.
നീതിക്കായി തളർച്ചയില്ലാതെ പൊരുതി, മനുഷ്യാവകാശങ്ങൾക്കായി അചഞ്ചലമായി നിലകൊണ്ടു; അധികാര കേന്ദ്രങ്ങൾക്കു മുന്നിൽ സത്യം വിളിച്ചു പറയുന്നതിൽ തീർത്തും ഭയരഹിതനുമായിരുന്നു. പ്രത്യാശയുടെയും പ്രതീക്ഷയുടെയും സ്നേഹത്തിെൻറയും സന്ദേശത്തിലൂടെ, ഭിന്നതകൾ മാറ്റിവെച്ച് എങ്ങനെ ഒരുമിക്കാമെന്നും ഇന്നലെയിൽനിന്ന് പാഠങ്ങളുൾക്കൊണ്ട് എങ്ങനെ നല്ലൊരു നാളെ കെട്ടിപ്പടുക്കാമെന്നും ദക്ഷിണാഫ്രിക്കയെയും ലോകത്തെയും അദ്ദേഹം പഠിപ്പിച്ചു.
അദ്ദേഹവും ഭാര്യ ലിയയും തമ്മിലെ ബന്ധം അതിശയകരമായിരുന്നു. അവർ പരസ്പരം പിന്തുണച്ചിരുന്നതും സഹകരിച്ചിരുന്നതുമെങ്ങനെയെന്ന് ഓർക്കാൻ തന്നെ എനിക്ക് വലിയ ഇഷ്ടമാണ്. ലിയക്ക് കിടക്കയിലേക്ക് കാപ്പിയുമായി പോകുന്ന ബിഷപ്, അദ്ദേഹത്തിന് വയ്യാത്ത സമയം ശുശ്രൂഷിക്കുന്ന ലിയ... നമ്മൾ സ്നേഹിക്കാനായി പടക്കപ്പെട്ടവരാണ് എന്നാണ് അദ്ദേഹം പറയാറ്. സ്നേഹിച്ചില്ലെങ്കിൽ വെള്ളം ലഭിക്കാത്ത ചെടികളെപ്പോലെയാവും നമ്മൾ. എന്തോ ഒരു കാര്യത്തിന് ആർച്ച് ബിഷപ്പിെൻറ അഭിപ്രായത്തോട് ലിയ വിയോജിച്ചു. അതിന് മറുപടിയായി അദ്ദേഹമൊരു കഥ പറഞ്ഞു. സ്വർഗലോകത്തേക്ക് കയറിപ്പറ്റാൻ ക്യൂ നിൽക്കുന്ന ഭാര്യാ പേടിക്കാരന്മാരെപ്പറ്റി. ആ ക്യൂവിന് വലിയ നീളമായിരുന്നു, മറ്റൊരു ക്യൂവിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. സെൻറ് പീറ്റർ അദ്ദേഹത്തോട് ചോദിച്ചു- നിങ്ങൾ മാത്രമെന്താണിങ്ങനെ?
എെൻറ ഭാര്യയെന്നോട് പറഞ്ഞതാണിവിടെ നിൽക്കാൻ എന്നായിരുന്നു മറുപടി. എനിക്കുറപ്പുണ്ട്, ഏതു വരിയും ചാടിക്കടക്കാൻ ആർച്ചിനെ സെൻറ് പീറ്റർ അനുവദിക്കുമെന്ന്. അദ്ദേഹമത് അർഹിക്കുന്നുണ്ട്.
പീറ്റർ ഗബ്രിയേലുമൊത്ത് അദ്ദേഹത്തെ നീന്തൽ പഠിപ്പിച്ചതാണ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യങ്ങളിലൊന്ന്. അതിവേഗം പഠിെച്ചടുത്ത അദ്ദേഹം പൊട്ടിച്ചിരിച്ച്, വെള്ളം തെറിപ്പിച്ച് നീന്തിക്കടന്നു. അദ്ദേഹത്തിെൻറ ഊർജം, ആവേശം, സ്നേഹം, മാനവരാശിയോടുള്ള സ്നേഹം ഇതെല്ലാം ചെയ്യുന്ന ഒാരോ കർമത്തിലും നിഴലിച്ചിരുന്നു. അദ്ദേഹത്തിെൻറ സാന്നിധ്യവും പുഞ്ചിരിയും ഞങ്ങൾക്കിടയിൽ എത്രമാത്രം പ്രകാശം പരത്തിയിരുന്നുവെന്നത് മറക്കാനാവില്ല.
വേദനയുടെ ഈ നിമിഷത്തിലും നമ്മെ ഉയർത്താൻ അദ്ദേഹത്തിെൻറ വാക്കുകൾ തന്നെ ശരണം: നാം ഓരോരുത്തരും സ്നേഹത്തിെൻറയും സഹാനുഭൂതിയുടേയും ഉത്തമ ഗുണങ്ങളാലാണ് പടക്കപ്പെട്ടിരിക്കുന്നത്. ഈ സത്യങ്ങളുമായി നാം മുന്നോട്ടു നീങ്ങവെ നമ്മുടെ ജീവിതവും ഈ ലോകവും പരിവർത്തിക്കപ്പെടുന്നു.
ഞങ്ങൾക്ക് വഴി കാണിച്ച സ്നേഹത്തിനും പുഞ്ചിരികൾക്കും ഒരുപാട് നന്ദി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.