രണ്ട് വൻ പ്രളയങ്ങളെ, നിപയെ, മറ്റു നിരവധി പകർച്ചപ്പനികളെ അതിജ യിച്ചവരാണ് നമ്മൾ. പ്രതിസന്ധികളുടെ കാറ്റിലും കോളിലുംപെട്ട് നാട് ആടിയുലഞ്ഞപ്പോഴൊക്കെ അതിനെ കാത്തുവെച്ച കരുത്തുറ്റ ഭരണനേതൃത്വ ങ്ങൾ ഇപ്പോഴും നമുക്ക് ഒപ്പമുണ്ടെന്നത് തീർത്തും ആശ്വാസകരം തന്നെ. സ്വ ജീവിതം പണയപ്പെടുത്തി നമ്മെ ശുശ്രൂഷിക്കുകയും ആരോഗ്യം ചോരാതെ നാടി ന് കാവൽനിൽക്കുകയും ചെയ്യുന്ന മാലാഖമാരായ ആരോഗ്യ പ്രവർത്തകരെ ന മ്മൾ നെഞ്ചോടു ചേർത്തുപിടിക്കണം.
ഈ മഹാമാരിയും നാം കടന്നുപോകും. പക്ഷേ, ഈ കാലം പഠിപ്പിക്കുന്നതൊന്നും മറന്നുകൂടാ. മറ്റുള്ളവരെ പേടിപ്പിച്ചും കൊള്ളയടിച്ചും മികവു പ്രകടിപ്പിച്ചവർ ഇന്ന് കാരുണ്യത്തിന് ഇരകളുടെ മുന്നിൽ കേഴുന്നു. ലോകത്തിലെ മികവുകൾക്ക് മുന്നിൽ നിന്ന ഇറ്റലിയും സ്പെയിനും, അമേരിക്കയുമൊക്കെ ഭയന്നുവിറച്ചു നിൽക്കുന്നു. സോമാലിയയിലെത്തിയ ഇറ്റാലിയൻ പ്രതിനിധി സംഘം ലോകത്തിലെ ഏറ്റവും വലിയ ദരിദ്രരാഷ്്ട്രമെന്ന് പറയുന്ന അവിടെ നിന്ന് മടങ്ങാൻ കൂട്ടാക്കാതെ വിസ കാലാവധി ദീർഘിപ്പിച്ചു തരണമെന്ന് ആവശ്യപ്പെടുന്നു. ഒരു വൈറസിനെ തടയാൻ നമ്മുടെ ഇഷ്ടങ്ങളെ അടിയറവ് വെക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച ഭരണാധികാരിക്ക് വെൻറിലേറ്ററിൽ കിടക്കേണ്ടി വരുന്നു. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്തവർ, പഴയ കാലത്തുള്ളവർ പകർന്നുതന്ന ജീവിതശീലങ്ങളെ വെല്ലുവിളിച്ചവർ എല്ലാം ഒരു പ്രതിവിധിയും പറയാനാകാതെ നിസ്സഹായരാകുന്നു. അവർ പറയുന്നു, പഴയ ശീലങ്ങളിലേക്ക് മടങ്ങിപ്പോകാൻ.
ഞാനോർക്കുന്നത് ബാല്യത്തിൽ ഉമ്മ പഠിപ്പിച്ച പ്രാഥമികശീലങ്ങളെയാണ്. എവിടെപ്പോയി വന്നാലും കൈകാലുകൾ കഴുകാതെ വീട്ടിൽ കയറാൻ അനുവദിക്കാതിരുന്ന ഉമ്മയുടെ കരുതൽ ഇന്ന് അദ്ഭുതപ്പെടുത്തുന്നു. കല്യാണങ്ങൾ നമുക്ക് മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളായിരുന്നു. പൊന്നുമാത്രമല്ല, ഭക്ഷണവൈവിധ്യങ്ങളും എത്രയാളുകൾ പങ്കെടുക്കുന്നു എന്നതും സമൂഹത്തിലെ സ്ഥാനങ്ങൾ നിശ്ചയിക്കുന്നതിന് നമ്മൾ അളവുകോലാക്കി. അയൽക്കാരും ബന്ധുക്കളും ഒത്തുചേരുന്ന സ്നേഹക്കൂടലുകളെയാണ് ഇങ്ങനെ അട്ടിമറിച്ചത്. ഇന്ന് ഒരു ചെറുജീവിയെ പേടിച്ച് നമ്മൾ വിവാഹങ്ങളിൽ ഒത്തുകൂടലുകളും ആർഭാടങ്ങളും ഒഴിവാക്കുന്നു.
നാട്ടുശീലങ്ങളെ ഇങ്ങനെ മാറ്റിയെടുത്തതിൽ ഇന്ന് ആർക്കും വേണ്ടാത്ത പ്രവാസികളും കാരണക്കാരാെണന്ന് വിഷമത്തോടെ സമ്മതിക്കേണ്ടി വരും. നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്കേ പറ്റു. അതിനാൽ നിങ്ങൾ ഒറ്റക്കിരിക്കുക എന്ന ക്വാറൻറീൻ മുദ്രാവാക്യം സത്യത്തിൽ പ്രവാസികളെ മറ്റൊന്നുകൂടി പഠിപ്പിക്കുന്നില്ലേ? ‘നിങ്ങളെ നോക്കാൻ നിങ്ങൾ മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് നാേളകളിലേക്ക് എന്തെങ്കിലും കരുതി വെക്കുക’. വരുമാനമുള്ളതു കൊണ്ട് ജീവിക്കാൻ പഠിക്കുക. അല്ലാതെ വരും എന്നുള്ളതുകൊണ്ട് ജീവിക്കാതിരിക്കുക. വരുമാനവും വരാനുള്ള പണവും രണ്ടാണ്. വരാനുള്ളത് പ്രതീക്ഷിച്ച് പലരും കടം വാങ്ങുന്നു. അതാണ് ജീവിതക്രമങ്ങളെ തകർക്കുന്നത്. സ്വന്തത്തിലേക്ക് തിരിഞ്ഞുനോക്കാൻപോലും ഇടമില്ലാതെ പാഞ്ഞുകൊണ്ടിരുന്നവർക്ക് ഒന്ന് ഇളവേൽക്കാൻ ഇൗ അവസരങ്ങളെ ഉപയോഗപ്പെടുത്താം.
ഇൗ പരീക്ഷണ കാലത്ത് മനുഷ്യപുരോഗതി പിറകോട്ടടിക്കുമെന്ന വാദത്തോടു യോജിക്കാനാകുന്നില്ല. ഇൗ കാലവും കടന്നുപോകും. ഇതിനെയും നാം അതിജീവിക്കുക തന്നെ ചെയ്യും. ഇൗ കാലം ആരുടേയും സ്വന്തമായുള്ളതൊന്നും നഷ്ടപ്പെടുത്തിയില്ല. കാറും വീടുമൊന്നും എങ്ങും പോയിട്ടില്ല. കിട്ടാനുള്ള വരുമാനത്തിൽ കുറവു വന്നേക്കാം. ജീവിതത്തെ അൽപമൊന്ന് ചിട്ടപ്പെടുത്താനായാൽ അതിനെയൊക്കെ മറികടക്കാവുന്നതേയുള്ളൂ. അതേസമയം, നിത്യവും അധ്വാനിച്ച് ജീവിക്കുന്ന ഒരു വിഭാഗം പെെട്ടന്ന് ഇരുട്ടിൽ അകപ്പെട്ടതുപോലെ ഒറ്റപ്പെട്ട് പോയിട്ടുണ്ട്.
അവരെ സമൂഹം ചേർത്തുപിടിക്കണം. അങ്ങനെയേ നമ്മുടെ സാമൂഹികക്രമം പൂർത്തിയാവുകയുള്ളൂ. ജീവിതത്തിലെ ഏറ്റവും ശക്തമായ ഓർമപ്പെടുത്തലായി റമദാൻ വ്രതമാസം മുന്നിലെത്തിനിൽക്കുന്നു. ഇന്നത്തെ സാഹചര്യത്തിൽ റമദാെൻറ യഥാർഥ ആത്മാവ് മുൻഗാമികളെ പോലെ കണ്ടെത്തേണ്ടതുണ്ട്. മഹാമാരി ഒഴിഞ്ഞുപോയി തെളിഞ്ഞ പ്രഭാതങ്ങൾ പൂത്ത് എല്ലാവർക്കും നന്മ വരാൻ പ്രാർഥിക്കാം. ലളിതമായ ഇഫ്താർ ആയിരിക്കട്ടെ ഇത്തവണ. കിട്ടിയ അനുഗ്രഹങ്ങളെ വിലമതിക്കാൻ ഇൗ കാലത്തെ ഒാർമയിൽ സൂക്ഷിക്കുക. പൊങ്ങച്ചങ്ങളും ആർഭാടങ്ങളും ഒഴിവാക്കുക. വരുമാനത്തിൽ നിന്ന് മിച്ചം വെക്കാനുള്ള പാഠങ്ങൾ കൂടി ഒാർത്തുവെക്കുക. നിലവിലെ വെല്ലുവിളികളെ നാം അതിജയിക്കുക തെന്ന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.