ന്യൂഡൽഹി: നിലനിൽപ്പിനായി പൊരുതുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തനിക്കു ലഭിച്ച ദ്രോണാചാര്യ അവാർഡ് തിരിച്ചുനൽകുമെന്ന് മുൻ ഇന്ത്യൻ ബോക്സിങ് കോച്ച് ഗുർബക്ഷ് സിങ് സന്ധു.
'കർഷക കുടുംബത്തിൽ ജനിച്ചയാളാണ് ഞാൻ. നിലനിൽപ്പിനായി അവർ കൊടും തണുപ്പുപോലും അവഗണിച്ച് പോരാടുകയാണ്. എെൻറ ഈ പ്രവൃത്തി അവർക്ക് ശക്തമായ ധാർമിക പിന്തുണ നൽകുമെന്നാണ് കരുതുന്നത്' -ഗുർബക്ഷ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദശാബ്ദക്കാലം ഇന്ത്യൻ ബോക്സിങ് ടീമിെൻറ കോച്ചായിരുന്ന ഗുർബക്ഷ് സിങ്ങിെൻറ കാലത്താണ് ഇന്ത്യ ആദ്യമായി വിജേന്ദർ സിങ്ങിലൂടെ ഒളിമ്പിക്സ് മെഡൽ നേടിയത്. രണ്ടു വർഷക്കാലം ദേശീയ വനിത ടീമിെൻറയും കോച്ചായിരുന്നു ഗുർബക്ഷ്.
2008ലാണ് അദ്ദേഹത്തെ ദ്രോണാചാര്യ നൽകി ആദരിച്ചത്. 'ഈ പുരസ്കാരം എനിക്ക് ഏറെ വിലപ്പെട്ടതാണ്. പക്ഷേ, അതിലേറെ വിലപ്പെട്ടതാണ് എെൻറ ചുറ്റുമുള്ള കർഷകർ' -ഗുർബക്ഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.