'ഈ തിരിച്ചുവരവിൽ നിന്നൊരു തിരിച്ചുപോക്കില്ല സഞ്ജു'; താരത്തെ പുകഴ്ത്തി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ

10 വർഷം, 10 വർഷമാണ് സഞ്ജു സാംസണ് ഇന്ത്യൻ ക്രിക്കറ്റിൽ തന്‍റെ സമയം നേരെയാക്കാൻ എടുത്തത്. ഇന്ന് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ നെറുകയ്യിൽ എടുത്തിട്ടുണ്ട്. എന്നാൽ അതിന് വേണ്ടി അദ്ദേഹം പെട്ട പാടുകൾ ക്രിക്കറ്റ് ലോകത്തിന് തന്നെ നന്നായി അറിയാം. ഒടുവിൽ ഏറ്റവും മികച്ച അവസരരമെന്ന് തോന്നിച്ച ശ്രീലങ്കൻ പരമ്പരയിൽ തുടർച്ചയായി രണ്ട് ഡക്ക് നേടികൊണ്ട് ടീമിൽ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലയെന്ന് തന്നെ വിശ്വസിച്ചവരെ കൊണ്ട് വരെ  സഞ്ജു പറയിപ്പിച്ചിരുന്നു. എന്നാൽ താരത്തിന് മികച്ച പിന്തുണ നൽകി ട്വന്‍റി-20 ക്രിക്കറ്റിലെ പുതിയ നായകൻ സൂര്യകുമാർ യാദവ് കട്ടക്ക് നിന്നപ്പോൾ അദ്ദേഹത്തിന്‍റെ സമയം തെളിഞ്ഞു. തുടർച്ചയായി രണ്ട് സെഞ്ച്വറി നേടികൊണ്ടാണ്  മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ തന്നിൽ അർപ്പിച്ച വിശ്വാസം കാത്തത്.

ഇനി ട്വന്‍റി-20 ക്രിക്കറ്റിൽ ഇന്ത്യൻ ടീം മറ്റൊരു ഓപ്പണറെ നോക്കി പോകേണ്ടതില്ലെന്ന് സഞ്ജുവിന്‍റെ ബാറ്റ് വിളിച്ചോതുന്നുണ്ടെങ്കിലും  ടാലെന്‍റുകൾക്ക് പന്നമില്ലാത്ത ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് സ്ഥിരതയോടെ കളിക്കേണ്ടതുണ്ട്. എങ്കിലും സഞ്ജു ഇന്ത്യൻ ടീമിന്‍റെ ഓപ്പണിങ് സ്ഥാനം സിമന്‍റ് തേച്ച് ഉറപ്പിച്ചെന്ന് പറയുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററും ക്രിക്കറ്റ് അനലിസ്റ്റുമായ ദിനേഷ് കാർത്തിക്ക്.



'ട്വന്‍റി-20 ഓപ്പണറായി സഞ്ജു സാംസൺ തന്‍റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞെന്നാണ് എനിക്ക് തോന്നുന്നത്. സഞ്ജുവും യഷ്വസ്വി ജെയ്സ്വാളുമായിരിക്കും ഇനി കുറച്ച് നാളത്തേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണർമാർ. ടി-20ക്ക് വേണ്ട രീതിയിൽ സഞ്ജു അദ്ദേഹത്തിന്‍റെ ബാറ്റിങ്ങിനെ രൂപപ്പെടുത്തിയിട്ടുണ്ട്. സിക്‌സ് അടിച്ചുകൂട്ടുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്.

കേശവ് മഹാരാജിനെ അദ്ദേഹം നേരിട്ട രീതി മികച്ചതായിരുന്നു. ലെങ്ത് കുറഞ്ഞതായിട്ട് പോലം യാതൊരു ആശങ്കയുമില്ലാതെ സഞ്ജു അതെല്ലാം കൈകാര്യം ചെയ്തു. ഇത് കഠിനമായിട്ടും അദ്ദേഹം മികച്ച രീതിയിൽ ചെയ്യുന്നുണ്ട് അതാണ് സഞ്ജു സ്പെഷ്യലാകുന്നത്,' കാർത്തിക്ക് പറഞ്ഞു.

ഈ തിരിച്ചുവരവിൽ നിന്നൊരു തിരിച്ചുപോക്ക് ഇല്ല എന്ന് തെളിയിക്കാൻ സഞ്ജുവിന് ഇനിയും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ട്വന്‍റി-20 മത്സരം ഇന്ന് സെഞ്ചൂറിയനിൽ വെച്ച് നടക്കും. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക. 

Tags:    
News Summary - dinesh karthik praises sanju samson.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.