ഗുജറാത്തിന് ഇനി പുതിയ കോച്ച്; 'ഇരട്ടി' ജോലികളുമായി പാർത്ഥീവ് പട്ടേൽ

മുൻ ഇന്ത്യൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ ബാറ്ററും മൂന്ന് തവണ ഐ.പിഎൽ ചാമ്പ്യനുമായ പാർത്ഥീവ് പട്ടേലിന് ഇനി പുതിയ ജോലി. മുൻ ഐ.പി.എൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് അസിസ്റ്റന്റ് കോച്ച് ബാറ്റിങ് കോച്ച് എന്നീ സ്ഥാനങ്ങളിലേക്ക് പട്ടേലിനെ നിയമിച്ചു. അടുത്ത സീസണിലേക്കാണ് താരത്തെ നിയമിച്ചത്.

മൂന്നോ അതിൽ കൂടുതലോ ഐ.പി.എൽ ടീമുകൾക്കായി കളിച്ചിട്ടുള്ള ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് പാർത്ഥീവ് പട്ടേൽ. അഞ്ച് കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസിനായും ചെന്നൈ സൂപ്പർ കിങ്സിനായും താരം കളിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ നിന്നും വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യൻസിന്‍റെ ടാലെന്‍റ് സ്കൗട്ടിലായിരുന്നു താരം. ഗുജറാത്തിലെത്തുമ്പോൾ രണ്ട് ഉത്തരവാദിത്തങ്ങളാണ് താരത്തിന് മുകളിലുള്ളത്. ഹെഡ് കോച്ച് ആഷിഷ് നെഹ്റയുടെ അസിസ്റ്റന്‍റ് കോച്ചാകുന്നതിനൊപ്പം ടീമിന്‍റെ ബാറ്റിങ് കോച്ചും പാർത്ഥീവ് പട്ടേലായിരിക്കും. 17 വർഷത്തെ ക്രിക്കറ്റ് കരിയറിലെ പാർത്ഥീവിന്‍റെ അറിവ് ടീമിന് ഉപകാരപ്പെടുമെന്ന് ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ട സ്റ്റേറ്റ്മെന്‍റിൽ പറഞ്ഞു.

ഐ.പി.എൽ ക്രിക്കറ്റിൽ 139 മത്സരത്തിൽ കളത്തിലിറങ്ങിയ താരം 2848 റൺസ് നേടയിട്ടുണ്ട്. വിക്കറ്റിന് പിറകിൽ നിന്നും 69 കോച്ചും 16 സ്റ്റമ്പിങ്ങുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 2022ൽ ഐ.പി.എൽ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് അവരുടെ അടുത്ത സീസൺ മികച്ചതാക്കാനുള്ള തയ്യാറെടുപ്പിലാണ്.

Tags:    
News Summary - parthiv patel appointed as assistant coach and batting coach of gujath titan s

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.