തൃശൂർ: 2020ൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ചെസ് താരമായി നിഹാൽ സരിനെ പ്രമുഖ ചെസ് വെബ്സൈറ്റായ 'ചെസ് ഡോട്ട് കോം ഇന്ത്യ' തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി ചെസ് ഒളിമ്പ്യാഡ് സ്വർണം നേടിയ ഈ വർഷത്തെ ഇന്ത്യൻ ടീം അംഗവും ഏഷ്യൻ നേഷൻസ് കപ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ സീനിയർ ടീമംഗവും ആയിരുന്നു 16കാരനായ നിഹാൽ സരിൻ. തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂൾ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥിയാണ്.
ഈ വർഷം അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ) നടത്തിയ ലോക യൂത്ത് ചെസ് ടൂർണമെൻറിൽ 18 വയസ്സിന് താഴെയുള്ളവരുെട വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയിരുന്നു. കാർപ്പോവ് റാപിഡ് ചെസ് (ഫ്രാൻസ്) സ്വർണ മെഡൽ, വേൾഡ് ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻ, ചെസ് ബേസ് ഇന്ത്യ നടത്തിയ ഇന്ത്യൻ ജൂനിയർ സ്പീഡ് ചെസ് ചാമ്പ്യൻ പദവികളും 2020ൽ നിഹാലിെൻറ നേട്ടങ്ങളാണ്.
കൊനേരു ഹംപിയെ മികച്ച വനിത ചെസ് താരമായും ഗോവയുടെ പുതിയ ഗ്രാൻഡ്മാസ്റ്റർ ലിയോൺ ലൂക് മെൻഡോൻകയെ ജൂനിയർ താരമായും ചെസ് ഡോട്ട് കോം തെരഞ്ഞെടുത്തു. ലോക്ഡൗൺ കാലത്ത് ചെസിനെ ജനകീയമാക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചതിന് റിഹേ സമയ് പ്രത്യേക പുരസ്കാരത്തിനും അർഹനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.