കറാച്ചി: നിരനിരയായി നിർത്തിയിട്ട 11 ബൈക്കുകൾ. ഒാടിയെത്തി ടേക്ഒാഫ് ചെയ്ത്, ബൈക്കുകൾക്ക് മുകളിലൂടെ പറന്നിറങ്ങുന്ന പാകിസ്താനി യുവാവിെൻറ ഉശിരൻ ലോങ്ജംപ് കണ്ട് അതിശയിച്ചത് അത്ലറ്റിക്സിലെ ഇതിഹാസതാരം സാക്ഷാൽ കാൾ ലൂയിസ്. പാകിസ്താനിൽനിന്നുള്ള സ്പോർട്സ് ജേണലിസ്റ്റ് മൊഹി ഷാ ട്വിറ്ററിൽ പങ്കുവെച്ച ചെറു വിഡിയോയാണ് ലോങ്ജംപിൽ നാല് ഒളിമ്പിക്സ് സ്വർണം നേടിയ കാൾ ലൂയിസിനെ വിസ്മയിപ്പിച്ചത്. 21കാരനായ ആസിഫ് മച്ലിവാല എന്ന പാക് യുവാവിെൻറ ചാട്ടം പങ്കുവെച്ച കാൾ ലൂയിസ് അവെൻറ നിർഭയത്വത്തെയും മനക്കരുത്തിനെയും അഭിനന്ദിച്ചു.
കാൾലൂയിസ് റി ട്വീറ്റ് ചെയ്തതോടെ പാക് യുവാവ് അത്ലറ്റിക്സ് ലോകത്തും താരമായി. ഇതോടെ, ആസിഫിെൻറ മറ്റു സാഹസിക ചാട്ടങ്ങളുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതു കണ്ട പാകിസ്താൻ അത്ലറ്റിക്സ് ഫെഡറേഷൻ ആസിഫിനെ പരിശീലനത്തിനും ട്രയൽസിനുമായി ലാഹോറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കറാച്ചിയിൽനിന്നും 100 കി.മീ അകലെയുള്ള തട്ടയിൽ മത്സ്യവിൽപനക്കാരനായ ആസിഫ് ടിക് ടോക് വിഡിയോക്ക് വേണ്ടിയാണ് ഇൗ സാഹസിക ചാട്ടങ്ങൾ നടത്തുന്നത്.
എന്നാൽ, യുവാവിലെ പ്രതിഭ അറിഞ്ഞതോടെ പരിക്കിന് സാധ്യതയുള്ള സാഹസം നിർത്താൻ പാക് അത്ലറ്റിക്സ് പ്രസിഡൻറ് മുഹമ്മദ് അക്രം നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.