തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ആരംഭിച്ച ദക്ഷിണമേഖല ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ ആദ്യ ദിനം തമിഴ്നാടിെൻറ മുന്നേറ്റം. മൂന്നു മീറ്റ് റെക്കോഡുകൾ പിറന്ന ദിവസം ട്രാക്കിലും ഫീൽഡിലും കേരളവും തരക്കേടില്ലാത്ത നേട്ടം കൊയ്തപ്പോൾ ഓവറോൾ പോയൻറ് നിലയിൽ ആതിഥേയർക്ക് രണ്ടാം സ്ഥാനമുണ്ട്.
12 സ്വർണവും 15 വെള്ളിയും അഞ്ചു വെങ്കലവുമായി 218.5 പോയൻറാണ് തമിഴ്നാടിന് ഇതുവരെ ലഭിച്ചത്. കേരളത്തിന് ഏഴു സ്വർണം, 10 വെള്ളി, 14 വെങ്കലം (197.5) നേടാനായി.
അണ്ടർ 16 പെൺ ലോങ്ജംപിൽ ഇ.എസ്. ശിവപ്രിയ (5.49 മീറ്റർ), ഡിസ്കസ്ത്രോയിൽ അഖില രാജു (36.94 മീ.), അണ്ടർ 18 വനിത പോൾവാൾട്ടിൽ നേഖ എൽദോ (3.20 മീ.), അണ്ടർ 20 - 100 മീറ്ററിൽ പി.ഡി. അഞ്ജലി (11.94 സെക്കൻഡ്), അണ്ടർ 14 -60 മീറ്ററിൽ ആയുഷ് കൃഷ്ണ (7.57 സെക്കൻഡ്), അണ്ടർ 18 ലോങ്ജംപിൽ ബെയോൺ ജോർജ് (6.95 മീ.), അണ്ടർ 20 800 മീറ്ററിൽ ടി.എസ്. മനു (57.86 സെക്കൻഡ്) എന്നിവരാണ് കേരളത്തിെൻറ സുവർണതാരങ്ങൾ.
ആതിഥേയർക്കുവേണ്ടി 100 മീറ്ററിൽ സാന്ദ്രമോൾ സാബു, 60 മീറ്ററിൽ അൽഫോൺസ് ട്രീസ ടെറിൻ, ഡിസ്കസ്ത്രോയിൽ വി.എസ്. അനുപ്രിയ, 800 മീറ്ററിൽ സി. ചാന്ദ്നി, ജാവലിൻത്രോയിൽ ഐശ്വര്യ സുരേഷ്, ജാവലിൻത്രോയിൽ തലീത്ത കുമ്മി സുനിൽ, പോൾവാൾട്ടിൽ ആരതി നായർ, ആൺ ലോങ്ജംപിൽ പി. വിഷ്ണു, ലോങ്ജംപിൽ ടി.ജെ. ജോസഫ്, ഹൈജംപിൽ അഫ്നാൻ മുഹമ്മദ് സബിൻ എന്നിവർ വെള്ളി മെഡലും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.