ന്യൂഡൽഹി: ഒരുവർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം വിജേന്ദർ സിങ് വീണ്ടും ഇടിക്കൂട്ടിലെത്തുന്നു. 2019 നവംബറിൽ ചാൾസ് അഡാമുവിനെതിരെ ദുബൈയിൽ ഗ്ലൗ അണിഞ്ഞ ശേഷം കോവിഡ് ലോക്ഡൗണിൽ കരിയർ മുടങ്ങിയ വിജേന്ദർ മാർച്ച് 19ന് റഷ്യക്കാരൻ ആർതിഷ് ലോപ്സാനെതിരായ പോരാട്ടത്തിലൂടെ വീണ്ടും റിങ്ങിലിറങ്ങും.
ഗോവൻ തീരത്ത് നങ്കൂരമിട്ട ആഡംബര നൗകയായ മജെസ്റ്റിക് പ്രൈഡ് കാസിനോ ഷിപ്പിെൻറ മേൽത്തട്ടാണ് വീറുറ്റ പോരാട്ടത്തിെൻറ വേദി. 26കാരനായ ലോസൻ ഇതുവരെ ആറ് പ്രൊഫഷനൽ പോരാട്ടങ്ങൾക്കിറങ്ങിയപ്പോൾ നാലു മത്സരങ്ങളിലാണ് ജയിച്ചത്. 2020 ഡിസംബറിലായിരുന്നു അദ്ദേഹത്തിെൻറ അവസാന മത്സരം. അമേച്വർ ബോക്സിങ്ങിൽനിന്നും പ്രൊഫഷനൽ റിങ്ങിലെത്തിയ വിജേന്ദർ 12 മത്സരവും ജയിച്ചാണ് മുന്നേറുന്നത്. 76 കിലോ സൂപ്പർ മിഡ്ൽ വെയ്റ്റിലാണ് 19ലെ മത്സരം.
2008 ബീജിങ് ഒളിമ്പിക്സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട് പ്രൊഫഷനൽ ബോക്സിങിലേക്ക് തിരിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.