ന്യൂഡൽഹി: കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ തെൻറ പോരാട്ടം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് ബോക്സിങ് താരം വിജേന്ദർ സിങ്. ഇന്ത്യയിെല ബി.ജെ.പി ഭരണത്തെ നാസി ജർമനിയിലെ ഭരണത്തോട് ഉപമിക്കുകയാണ് വിജേന്ദർ ഹിന്ദിയിൽ കുറിച്ച ട്വീറ്റിലൂടെ ചെയ്യുന്നത്.
'ജർമനി പൂർണമായി നശിക്കുന്നത് വരെ ഹിറ്റ്ലറിെൻറ ഓരോ പ്രവർത്തിയും രാജ്യസ്നേഹമായിട്ടായിരുന്നു അവിടുത്തെ ജനങ്ങൾ കണക്കാക്കിയിരുന്നത്'- വിജേന്ദർ ട്വീറ്റ് ചെയ്തു.
നേരത്തെ ഹഥ്റസിൽ ദലിത് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനരായ സംഭവത്തിലും വിജേന്ദർ ഇരയുടെ നീതിക്കായി ശബ്ദമുയർത്തിയിരുന്നു. ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എയെപ്പോലുള്ളവരെ ചൂണ്ടിക്കാട്ടിയാണ് വിജേന്ദർ പ്രതികരിച്ചത്.
കാർഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി അരങ്ങേറിയ ഭാരത് ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച വിജേന്ദർ, കൃഷി രക്ഷിക്കാൻ പൊലീസിനോട് ഏറ്റുമുട്ടേണ്ട സ്ഥിതിയാണെന്നും തുറന്നടിച്ചിരുന്നു.
2008 ബെയ്ജിങ് ഒളിമ്പിക്സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ മുൻ ലോക ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട് പ്രൊഫഷനൽ ബോക്സിങ്ങിലേക്ക് തിരിയുകയായിരുന്നു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിെച്ങ്കെിലും പച്ചതൊട്ടില്ല. എങ്കിലും രാഷ്ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല. രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കളുമായും മികച്ച ബന്ധം സൂക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.