മനാമ: പീപ്ൾസ് ഫോറം ബഹ്റൈൻ ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി ജീവിതവും ജീവനും രാജ്യത്തിൻെറ സ്വാതന്ത്ര്യത്തിനുവേണ്ടി സമർപ്പിച്ച ധീരദേശാഭിമാനികൾക്കായി സ്മരണാഞ്ജലി അർപ്പിച്ചു. പ്രസിഡൻറ് ജെ.പി. ആസാദിൻെറ അധ്യക്ഷതയിൽ നടന്ന ഒാൺലൈൻ യോഗം കരിപ്പൂർ വിമാനാപകടത്തിലും പ്രകൃതി ദുരന്തത്തിലും ജീവൻ നഷടമായവർക്ക് പ്രത്യേക പ്രാർത്ഥനയോടുകൂടിയാണ് ആരംഭിച്ചത്.
നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം നിരവധി ദേശസ്നേഹികളുടെ ജീവൻെറ വിലയാണെന്നും അവർ സ്വപ്നം കണ്ടിരുന്ന ഐക്യവും അഖണ്ഡതയും ശാന്തിയും സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ പറഞ്ഞു. നമ്മുടെ രാജ്യവും ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം സാധ്യമാകെട്ടയെന്നും, ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ അതേ അർഥത്തിൽ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വനിത വിഭാഗം കൺവീനർ രജനി ബിജു ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി വി.വി. ബിജുകുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് ജയശീൽ നന്ദിയും പറഞ്ഞു. ശോഭാ ജവഹർ ചടങ്ങുകൾ നിയന്ത്രിച്ചു. photo: സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി പീപ്ൾസ് ഫോറം ബഹ്റൈൻ സംഘടിപ്പിച്ച സ്മരണാഞ്ജലിയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.