കോണ്‍ഗ്രസ്: സമയപരിധി വെക്കാതെ സംഘടനാതെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: 1991നു ശേഷം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നുവെന്ന പ്രഖ്യാപനമുണ്ടായയെങ്കിലും സമയപരിധിവെച്ചിട്ടില്ല. പുന$സംഘടന നടക്കുമെങ്കിലും തെരഞ്ഞെടുപ്പു കഴിയുന്നതുവരെ സുധീരനെ മാറ്റില്ളെന്ന വ്യക്തമായ സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.

ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടിയെ നയിക്കാന്‍ പാകത്തിലാണ് സംഘടനാ തെരഞ്ഞെടുപ്പുവരെ കെ.പി.സി.സിക്കു മുകളില്‍ രാഷ്ട്രീയകാര്യ സമിതിയുടെ മാതൃകയില്‍ പ്രത്യേക സമിതി രൂപവത്കരിക്കുന്നത്. സമിതിയുടെ ഘടന, അംഗങ്ങള്‍ തുടങ്ങിയവ ഹൈകമാന്‍ഡ് തന്നെ പ്രഖ്യാപിക്കും. ബൂത്തു തലം മുതല്‍ മുകളിലേക്ക് നടക്കുന്ന പുന$സംഘടനയില്‍ വിവിധ വിഭാഗങ്ങള്‍ക്ക് ഗ്രൂപ്പിന് അതീതമായ പ്രാതിനിധ്യം നല്‍കും. ആദ്യം ബൂത്തു മുതല്‍ ഡി.സി.സി വരെയാണ് പുന$സംഘടന.

വിവിധ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും. പ്രതിസന്ധി നീക്കി കോണ്‍ഗ്രസിനെ പുനരുജ്ജിവിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ മൂന്നു മുതിര്‍ന്ന നേതാക്കളും ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, ഈ ദീര്‍ഘകാല പദ്ധതി നടപ്പാവുന്നതുവരെ പ്രശ്നങ്ങള്‍ അതേപടി തുടരാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.