കോതമംഗലം മേഖലയില്‍ സി.പി.ഐ വിട്ടവര്‍ സി.പി.എമ്മില്‍

കോതമംഗലം: തൃപ്പൂണിത്തുറയില്‍ സി.പി.എം വിട്ടവരെ സ്വീകരിച്ച സി.പി.ഐക്ക് മറുപടിയായി കോതമംഗലത്ത് സി.പി.ഐ വിട്ടവര്‍ക്ക് സ്വാഗതമരുളാന്‍ സി.പി.എം. കോതമംഗലം, നേര്യമംഗലം പ്രദേശങ്ങളില്‍നിന്ന് 200 പേരാണ് സി.പി.ഐ വിട്ട് സി.പി.എമ്മില്‍ ചേരുന്നത്.  ആവോലിച്ചാല്‍ മേഖലയില്‍നിന്ന് 55 പേരും തലക്കോട് 40 പേരും, നീണ്ട പാറയില്‍ 55 പേരും പൈങ്ങോട്ടൂരില്‍ സി.പി.ഐ ലോക്കല്‍ സെക്രട്ടറി ചിന്നപ്പനടക്കം 40 പേരും ഉള്‍പ്പെടെ 200 പേര്‍ വരും ദിവസങ്ങളില്‍ സി.പി.എമ്മില്‍ ചേരുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സി.പി.ഐ വിട്ടുവെന്ന് നോട്ടീസടിച്ച്് ഇറക്കിയവരാണ് വീണ്ടും പാര്‍ട്ടിവിടുന്നുവെന്ന പ്രചാരണവുമായി രംഗത്തുള്ളതെന്നാണ് സി.പി.ഐ മണ്ഡലം നേതൃത്വത്തിന്‍െറ വിശദീകരണം.
മൂവാറ്റുപുഴ എം.എല്‍.എയും സി.പി.ഐ നേതാവുമായ എല്‍ദോ എബ്രഹാം പൈങ്ങോട്ടൂരിലെയും പോത്താനിക്കാട് ഉള്‍പ്പെടെയുള്ള പ്രാദേശിക നേതൃത്വങ്ങളെ അവഗണിക്കുകയും ചില കേന്ദ്രങ്ങളുടെ നിര്‍ദേശം അനുസരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് സി.പി.ഐയില്‍ വിമതനീക്കം. പൈങ്ങോട്ടൂരില്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിടുന്നത്.
ഇതിനിടെ സി.പി.എം വിട്ടവരെ സ്വീകരിക്കുന്ന ചടങ്ങില്‍ എം.എല്‍.എ പങ്കെടുത്തുവെന്നാരോപിച്ച് മൂവാറ്റുപുഴ മണ്ഡലത്തില്‍ എം.എല്‍.എയുടെ പരിപാടിയില്‍നിന്ന് സി.പി.എം വിട്ടു നില്‍ക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.