കൊച്ചി: സി.പി.ഐ മുഖപത്രത്തില്‍ തന്നെ പരിഹസിച്ചെഴുതിയ ലേഖനത്തിന് തല്ലിയും തലോടിയും മറുപടി നല്‍കി എം. സ്വരാജ് എം.എല്‍.എ. ‘ഞാന്‍ പറഞ്ഞതെന്ത്? സി.പി.ഐ കേട്ടതെന്ത്?’ എന്ന തലക്കെട്ടില്‍ ഫേസ് ബുക് പേജിലാണ് സ്വരാജിന്‍െറ വിശദമായ മറുപടി. താന്‍ പീറത്തുണിയെന്ന് വിശേഷിപ്പിച്ചത് കോണ്‍ഗ്രസ് പതാകയെയാണെന്ന് സ്വരാജ് ആവര്‍ത്തിച്ചു. അന്തസ്സോടെ സംവാദം നടത്താന്‍ കെല്‍പ്പുള്ളവര്‍ സി.പി.ഐയില്‍ ഇല്ല. ഇടതുപക്ഷ ഐക്യം തകരരുതല്ളോ എന്നു കരുതിയാണ് സി.പി.ഐയുടെ പ്രകോപനങ്ങള്‍ക്ക് മറുപടി പറയാതിരുന്നത്.
ജീവിതത്തിലാദ്യമായി ഒരു സി.പി.ഐക്കാരനെ നേരില്‍ കണ്ട അനുഭവമാണ് പറഞ്ഞത്. തന്‍െറ നാട്ടില്‍ അന്നും ഇന്നും സി.പി.ഐക്കാരനില്ല. ജനയുഗം ലേഖനം അതെഴുതിയവന്‍െറ സംസ്കാരമാണ് കാണിക്കുന്നത്. പലപ്പോഴും സംഘ്പരിവാരത്തില്‍നിന്നും മറ്റും കേള്‍ക്കേണ്ടിവന്നിട്ടുള്ള പുലഭ്യങ്ങള്‍ ജനയുഗത്തിലൂടെ ഒരിക്കല്‍കൂടി കേട്ടു എന്ന് മാത്രം. എക്കാലവും ഇടതുപക്ഷ ഐക്യം നിലനില്‍ക്കണമെന്നാണ് ആഗ്രഹം. കാലഘട്ടം അതാവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ജനയുഗത്തിലെ പല്ലുകടിയും പൂരപ്പാട്ടുമെന്നതാണ് എത്രയാലോചിച്ചിട്ടും തനിക്കു മനസ്സിലാകാത്ത കാര്യമെന്നും സ്വരാജ് പറയുന്നു.
സ്വരാജിന്‍െറ പോസ്റ്റിന് പിന്നാലെ രംഗത്തുവന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ നേരിട്ട് പറയാന്‍ അവസരമുണ്ടെന്നും അത് പരസ്യമാക്കേണ്ടതില്ളെന്നും ഫേസ്ബുക്കില്‍ കുറിച്ചു. അവസരവാദപരമായ നിലപാട് ഇടതുപക്ഷത്തിന്‍െറ വളര്‍ച്ചക്ക് ഗുണകരമല്ളെന്ന് 1964ലെ പിളര്‍പ്പിനുശേഷം ഉണ്ടായ അനുഭവത്തിലൂടെ ബോധ്യമായതാണ്. അടിയന്തരാവസ്ഥയെ പിന്തുണച്ച നിലപാട് ശരിയായില്ളെന്ന് തിരിച്ചറിഞ്ഞാണ് വിശാല ഇടത് ഐക്യത്തിന് സി.പി.ഐ തയാറായത്. കൂടുതല്‍ ഐക്യത്തോടെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഖിലേന്ത്യാ, സംസ്ഥാനതലങ്ങളില്‍ രണ്ട് പാര്‍ട്ടികളും തമ്മില്‍ പ്രശ്നങ്ങളില്ല.
ചില പ്രാദേശിക സംഭവങ്ങളുടെ പേരില്‍ ഭിന്നതയിലാണെന്ന് വരുത്താനാണ് നിക്ഷിപ്ത താല്‍പര്യക്കാരുടെ ശ്രമം. അതിന് നിന്നുതരാന്‍ സി.പി.എം തയാറല്ളെന്നും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും കോടിയേരി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.