കേരളീയം യു.ഡി.എഫ് ചെയര്‍മാന്‍: സമ്മതം അറിയിക്കാതെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ യു.ഡി.എഫ് ചെയര്‍മാനാക്കാന്‍ ധാരണ. എന്നാല്‍, പദവി ഏറ്റെടുക്കാന്‍ സമ്മതം അറിയിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ഇതോടെ കോണ്‍ഗ്രസ് ഹൈകമാന്‍ഡുമായി ആലോചിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മുന്നണിയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന്‍െറ പേര് മുന്നണിയോഗം ഐകകണ്ഠ്യേനയാണ് മുന്നോട്ടുവെച്ചത്.

എന്നാല്‍, അദ്ദേഹം അതിനോട് യോജിച്ചില്ല. പകരം, കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായ രമേശ് ചെന്നിത്തല മുന്നണി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചാല്‍ മതിയെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് എ.ഐ.സി.സിയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കാന്‍ ധാരണയായതെന്നും ചെന്നിത്തല വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.