ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു; അതിൽ തനിക്ക്​ വിശ്വാസമില്ല -ജി. സുധാകരൻ

ആലപ്പുഴ: ഏതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടെന്നും അതിൽ വിശ്വാസമില്ലാത്തതിനാൽ താൻ ഒരു വാക്കും പറഞ്ഞിട്ടി​ല്ലെന്നും മുൻമ​ന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരൻ. ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റിവ് കെയറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്​നേഹം. അങ്ങനെ ചീത്ത പറയുന്നിടത്ത്​ പുല്ലു മുളക്കില്ല. പ്രതിപക്ഷബഹുമാനം വളരെ പ്രധാനപ്പെട്ടതാണ്​. ഉമ്മൻ ചാണ്ടി നേരിട്ടത് വ്യക്തിപരമായ ആക്രമണമാണ്​. ഏതോ ഒരു സ്ത്രീയുടെ പേരിലാണ്​​ ഒരുപാട്​ ആക്ഷേപിച്ചത്​. ഉമ്മൻ ചാണ്ടി അങ്ങനെ ചെയ്യുമെന്ന്​ വിശ്വാസമില്ല. അത് രാഷ്ട്രീയമല്ലല്ലോ, വ്യക്തിപരമായ ആക്രമണമല്ലേ. വേറെ എന്തെല്ലാം ശക്തമായ വിമർശനം ഉന്നയിക്കാൻ സമയം കിടക്കുന്നു. അതൊന്നും പറയുന്നില്ല. ഇത്തരം ആക്ഷേപങ്ങൾ പറഞ്ഞുനടന്നാൽ പറയുന്നയാളുടെ പ്രസ്ഥാനത്തിന് ദോഷംചെയ്യും. രാഷ്ട്രീയ വിമർശനത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറായിട്ടില്ല. ജനസഞ്ചയത്തെയാണ്​ ഉമ്മൻ ചാണ്ടി സ്​നേഹിച്ചിരുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മറിയാമ്മ ഉമ്മൻ നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകരായ കളർകോട് ഹരികുമാർ, എ. ഷൗക്കത്ത് എന്നിവരെ ആദരിച്ചു. പ്രസിഡന്‍റ്​ അഡ്വ. പി.ജെ. മാത്യു അധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ആലപ്പുഴ രൂപത വികാരി ജനറൽ ഫാ. ജോയി പുത്തൻവീട്ടിൽ, ഷാനിമോൾ ഉസ്​മാൻ, എ.എ. ഷുക്കൂർ, ഡോ. കെ.എസ്​. മനോജ്​, എ.എം. നസീർ, സുനിൽ ​ജോർജ്​, ഷെഫീഖ്​ എന്നിവർ സംസാരിച്ചു.

Tags:    
News Summary - CPM leader G Sudhakaran About Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.