തൃശൂര്‍: എല്‍.ഡി.എഫ് വികസനത്തിെൻറ രൂപരേഖ തയ്യാറാക്കലാവും 22ാം സി.പി.എം സംസ്ഥാന സമ്മേളനത്തിെൻറ പ്രധാന അജണ്ടകളിലൊന്ന്. ഒപ്പം സംസ്ഥാനത്ത് ആർ.എസ്.എസിെൻറ വളര്‍ച്ചയും ജാതിമതശക്തികളുടെ കേന്ദ്രീകരണവും പ്രതിനിധി ചര്‍ച്ചയില്‍ പ്രാധാന്യത്തോടെ കടന്നുവരുമെന്നാണ് സൂചന.വിഭാഗീയതയുടെ അവസാനത്തെ ശേഷിപ്പും തുടച്ച് നീക്കിയെന്ന ആത്മവിശ്വാസത്തോടെ സമ്മേളനത്തെ നേരിടുന്ന നേതൃത്വം, എല്‍.ഡി.എഫിെൻറ ബഹുജന അടിത്തറ വിസ്തൃതിപ്പെടുത്തുന്നതിലൂടെ മുന്നണി വിപുലീകരണം എന്ന ലക്ഷ്യത്തിെൻറ പ്രായോഗികതയിലേക്ക് കൂടുതല്‍ പ്രവേശിക്കാനാണ് ലക്ഷ്യമിടുന്നത്.
നേതൃത്വം ആഗ്രഹിക്കുന്ന തരത്തിലുള്ള മുന്നണി വികസനത്തില്‍ എന്നും വിഘാതമായിരുന്ന വി.എസ്. അച്യുതാനന്ദന് പൂർണമായി ദുര്‍ബലനാവുകയും പാര്‍ട്ടിക്കുള്ളില്‍ പ്രബലമായ രണ്ടാം പക്ഷം ഇല്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ മുന്നോട്ട് പോക്കിന് പ്രായോഗിക ബുദ്ധിമുട്ട് സി.പി.എം കാണുന്നില്ല. ഡി.ഐ.സി, പി.ഡി.പി വിഷയങ്ങളില്‍ വി.എസിെൻറ എതിര്‍പ്പാണ് കേന്ദ്ര നേതൃത്വത്തിെൻറ വിലക്കിലേക്ക് അന്ന് നയിച്ചത്. എല്‍.ഡി.എഫ് വികസനമെന്നത് സി.പി.എമ്മിെൻറ പ്രഖ്യാപിത നിലപാടാണ്.
മുന്നണി വികസനം സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ എല്‍.ഡി.എഫ് സംസ്ഥാന സമിതി തീരുമാനിക്കേണ്ട വിഷയമാണ്. അതിലെ ഓരോ ഘടകകക്ഷികളുടെയും സമ്മതവും അതിന് വേണ്ടിവരും. പക്ഷേ, എല്‍.ഡി.എഫ് വികസനത്തിന് സംസ്ഥാന സമിതി ഏറ്റെടുത്ത് നടത്തേണ്ട ഭാവി പരിപാടിയുടെ രൂപരേഖ തയ്യാറാക്കി അംഗീകാരം വാങ്ങാനാണ് ഉദ്ദേശ്യം. തെരഞ്ഞെടുപ്പ് മുന്നണി എന്നതിലുപരി ദീര്‍ഘകാല നിലപാടാണ് സി.പി.എം ലക്ഷ്യം വെക്കുന്നത് എന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിനെ ചൊല്ലി മുന്നണിക്ക് പുറത്ത് നടക്കുന്ന കോലാഹലങ്ങളുടെ പ്രതിധ്വനി അതേപടി അല്ലെങ്കില്‍ കൂടി ചര്‍ച്ചയില്‍ പ്രതിഫലിച്ചേക്കും. സി.പി.ഐ നിലപാടിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ കാഠിന്യം കുറയില്ലെന്ന് തന്നെയാണ് സൂചന. സി.പി.ഐ അതിര് കടക്കുന്നുവെന്ന് നേതൃത്വത്തെപോലെ കരുതുന്ന അംഗങ്ങള്‍ കൂടിയാണ് സമ്മേളനത്തിലെ പ്രതിനിധികള്‍. പാര്‍ട്ടിക്ക് വിജയിക്കാന്‍ പ്രയാസമായ പ്രദേശങ്ങളില്‍ കടന്നുകയറാന്‍ കഴിയുന്ന പാര്‍ട്ടികളെ തന്നെയാണ് സി.പി.എം ലക്ഷ്യം വെക്കുന്നതും.
കണ്ണൂരിലും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും ആര്.എസ്.എസ്- ബി.ജെ.പിയുമായി നടക്കുന്ന സംഘര്‍ഷത്തില്‍ മാധ്യമലോകത്തും പൊതുസമൂഹത്തിലും പ്രതിക്കൂട്ടില്‍ നില്ക്കുന്ന കണ്ണൂര്‍ സഖാക്കള്‍ക്കുള്ള ധാർമിക പിന്തുണക്കുള്ള വേദികൂടിയായും സമ്മേളനം മാറും. കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടി കൊല്ലപ്പെടുകയും ജില്ല സെക്രട്ടറി പി. ജയരാജെൻറ ശൈലിയെകുറിച്ചുള്ള വിമര്‍ശം എതിരാളികള്‍ ഉയര്‍ത്തുകയും ചെയ്യുേമ്പാൾ സമ്മേളനത്തിലും അതിെൻറ അലയൊലി ഉയര്‍ന്നേക്കും. പക്ഷേ, ജില്ല നേതൃത്വത്തെ പാടെ തള്ളിക്കളയാന്‍ പാര്‍ട്ടിക്ക് കഴിയില്ല.
വിഭാഗീയത ചര്‍ച്ചാവിഷയം പോലുമല്ലെന്ന് രണ്ട് ദശകത്തിന് ശേഷം സംസ്ഥാന നേതൃത്വം ഇതാദ്യമായി റിപ്പോര്‍ട്ടില്‍ അവകാശപ്പെടുകയും ചെയ്യും. സംസ്ഥാന സെക്രട്ടറിയുടെ കുടുംബത്തിന് നേരെ ഉയര്‍ന്ന ആക്ഷേപം പോലും ചര്‍ച്ചയാവാത്ത കീഴ്ഘടക സമ്മേളനങ്ങളുടെ തുടര്‍ച്ചയാവും സംസ്ഥാന സമ്മേളനവും. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടാവുന്ന വീഴ്ചകള്‍ ജില്ല സമ്മേളനങ്ങളില്‍ അടക്കം ഉയര്‍ന്നിരുന്നു. ഭരണപരമായ വീഴ്ചകളുടെ പാപഭാരം മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ചുമലിലേക്ക് മാറുമ്പോഴും വലിയൊരു പങ്ക് ഘടകകക്ഷികള്‍ വഹിക്കേണ്ടിയും വരും.
സമ്മേളന പ്രതിനിധികൾക്ക് മുള ബാഡ്ജ്
തൃശൂർ: സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധികൾക്ക് മുള ബാഡ്ജ്. കണിമംഗലം സ്വേദശിയും സി.പി.എം പ്രവർത്തകനുമായ ബൈജു ചുള്ളിപറമ്പിലാണ് ബാഡ്ജ് ഉണ്ടാക്കിയത്. ചിത്രവും പാർട്ടിയിലെ പദവിയും വ്യക്തമാക്കുന്ന 586 ബാഡ്ജാണ് തയാറായത്.
നാടൻ കലാ സംഘമായ തൈവ മക്കൾ ഫോക്ക് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ബൈജുവിെൻറ നേതൃത്വത്തിൽ കഴിഞ്ഞ വർഷം അവസാനം കണിമംഗലത്ത് നാട്ടുപച്ച എന്ന പേരിൽ നാട്ടുത്സവം നടന്നിരുന്നു. അതിലെ അതിഥികൾക്ക് നൽകിയത് ആന മുളയിൽ ഉണ്ടാക്കിയ ബാഡ്ജായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനായിരുന്നു അന്ന് സമാപന സമ്മേളനത്തിൽ മുഖ്യാതിഥി.
സമ്മേളനം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്താൻ തീരുമാനിച്ചപ്പോൾ മുള ബാഡ്ജിനെക്കുറിച്ച് ജില്ല സെക്രട്ടറിക്ക് ഒാർമ വരികയും ബൈജുവിനെ ആ ദൗത്യം ഏൽപിക്കുകയുമായിരുന്നു. സിമ്പിൾ മീഡിയ മാനേജിങ് ഡയറക്ടർ കൂടിയായ ബൈജു, അച്ഛൻ ബാലൻ, അമ്മ ഒാമന, ഭാര്യ സൗമ്യ, മക്കളായ ലക്ഷ്മി, അഗ്നിവേശ്, പ്രഫഷനൽ ഡിസൈനർ യദുകൃഷ്ണ, ബൈജുവിെൻറ അയൽക്കാർ എന്നിവർ ചേർന്ന് മൂന്നാഴ്ച്ചകൊണ്ടാണ് ബാഡ്ജുകൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.