കോണ്‍ഗ്രസിന്‍െറ ജനകീയാടിത്തറയില്‍ ചോര്‍ച്ച സംഭവിച്ചു –എ.കെ. ആന്‍റണി

കോഴിക്കോട്: കോണ്‍ഗ്രസിന്‍െറ ജനകീയാടിത്തറയില്‍ ചോര്‍ച്ച സംഭവിച്ചെന്നും തിരിച്ച് പിടിക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും  കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി. കോഴിക്കോട് ഡി.സി.സി ഓഫിസില്‍ എന്‍.പി. മൊയ്തീന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഇന്ന് പ്രതിസന്ധി ഘട്ടത്തിലാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് ലഭിച്ച നിരവധി വോട്ടുകള്‍ തദ്ദേശ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടമായി. ബി.ജെ.പിയും സി.പി.എമ്മും നുണകള്‍ പ്രചരിപ്പിച്ചപ്പോള്‍ തിരുത്താന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല.

കോണ്‍ഗ്രസിന് വസന്ത കാലം തിരിച്ചുവരുമെന്ന കാര്യത്തില്‍ സംശയമില്ല. കോണ്‍ഗ്രസിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടാന്‍ ആര്‍ക്കും കഴിയില്ല. പാര്‍ട്ടിയുടെ കരുത്ത് തിരിച്ചുപിടിക്കാന്‍ ബൂത്ത് കമ്മിറ്റികളും വാര്‍ഡ് കമ്മിറ്റികളും ശക്തമാവണം. എല്ലാവര്‍ക്കും ഒരേ ഭക്ഷണം, ഒരേ വസ്ത്രം, ആചാരരീതികള്‍ എന്ന് പറയുന്നവര്‍ ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ്. ആര്‍.എസ്.എസ് വര്‍ഗീയതയുടെ വിത്തിട്ടു കഴിഞ്ഞു. അതിനെ വളരാന്‍ അനുവദിക്കരുത്.

തെക്കേ ഇന്ത്യയില്‍ ഏറ്റവും വളക്കൂറുള്ള മണ്ണായി കേരളത്തെയാണ് ബി.ജെ.പി കാണുന്നത്. വടക്കേ ഇന്ത്യയില്‍ വിവിധ മതവിഭാഗങ്ങള്‍ പ്രത്യേകം ഗല്ലികളായാണ് ജീവിക്കുന്നത്. എന്നാല്‍, ഒരു തീപ്പൊരിയിട്ടാല്‍ ഏറ്റവും പെട്ടെന്ന് പടരാന്‍ സാധ്യത കേരളം പോലെ വിവിധ മത വിഭാഗങ്ങള്‍ ഇടപഴകി ജീവിക്കുന്നിടത്താണ്. ഭൂരിപക്ഷ വര്‍ഗീയതപോലെ ന്യൂനപക്ഷ വിഭാഗത്തിലെ ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന വര്‍ഗീയതയും ആപത്താണ്. എന്‍.പി. മൊയ്തീന്‍ ഒരു വ്യക്തിയല്ല, മതേതര പരമ്പരയുടെ കണ്ണിയാണ് അദ്ദേഹം. താന്‍ കെ.പി.സി.സി പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ എന്‍.പി. മൊയ്തീന്‍, എം.കെ. ഹേമചന്ദ്രന്‍, മേലേടത്ത് നാരായണന്‍ നമ്പ്യാര്‍, കെ.പി. നൂറുദ്ദീന്‍ തുടങ്ങിയ ഭാരവാഹികളോടൊപ്പം എറണാകുളത്ത് ഒരു വാടക വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. മേലേടത്ത് നാരായണന്‍ നമ്പ്യാര്‍ വെജിറ്റേറിയനായതിനാല്‍ വീട്ടില്‍ മുഴു സമയം സസ്യഭക്ഷണം മാത്രമാക്കി. ഇക്കാരണത്താല്‍ മൊയ്തീന്‍ വീടിന് ഒരു പേര് നല്‍കി, ‘ശിക്ഷ’. ആ സാഹോദര്യം ഇന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ ഉണ്ടോ എന്ന് സംശയമാണ്. 

സംസ്ഥാനത്താകെ 11 ലക്ഷം വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടമായിട്ടും അതിന്‍െറ കാരണം നാലുമാസമായിട്ടും കണ്ടത്തൊന്‍ കഴിയാതിരുന്നത് പാര്‍ട്ടിയുടെ പരാജയമാണെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു അധ്യക്ഷത വഹിച്ചു.
  ടി. സിദ്ധീഖ്, കെ.പി. അനില്‍കുമാര്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, അഡ്വ. കെ. ജയന്ത്, പി.വി. ഗംഗാധരന്‍, എം.ടി. പത്മ, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കണ്ടി അഹമ്മദ് സ്വാഗതവും നിഷാദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - ak antony -kerala- congress politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.