തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റമുക്തനായ സാഹചര്യത്തിൽ എൻ.സി.പി എം.എൽ.എ എ.കെ. ശശീന്ദ്രന് വീണ്ടും മന്ത്രിസഭയിലേക്കുള്ള വാതിൽ തുറക്കുന്നു. ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ. ശശീന്ദ്രനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു. വീണ്ടും മന്ത്രിസഭയിലേക്ക് കടക്കാൻ എൻ.സി.പി നേതൃത്വവും നീക്കങ്ങൾ തുടങ്ങി. സി.പി.െഎയും പച്ചക്കൊടി കാണിച്ചു. എൻ.സി.പിയിൽനിന്ന് കാര്യമായ എതിർപ്പൊന്നുമില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
കഴിഞ്ഞ മാർച്ചിലാണ് ഫോൺ കെണി വിവാദത്തിൽപ്പെട്ട് എ.കെ. ശശീന്ദ്രൻ മന്ത്രിപദം രാജിെവച്ചത്. ശശീന്ദ്രൻ രാജിെവച്ചതിനെ തുടർന്ന് മന്ത്രിയാക്കിയ തോമസ് ചാണ്ടി ഭൂമി വിവാദത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് രാജിെവച്ചതോടെയാണ് എൻ.സി.പി രാജ്യത്തൊരിടത്തും മന്ത്രിയില്ലാത്ത അവസ്ഥയിലായത്. ആദ്യം ആര് കുറ്റമുക്തനായി വരുന്നോ ആ വ്യക്തിക്ക് മന്ത്രിസ്ഥാനം നൽകുമെന്നും അതുവരെ വകുപ്പ് ഒഴിച്ചിടുമെന്നും സി.പി.എം ഉറപ്പുനൽകുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് ഗതാഗതവകുപ്പ് കൈകാര്യം ചെയ്തുവരുന്നത്.
അതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ശശീന്ദ്രനും തോമസ് ചാണ്ടിയും. എന്നാൽ, തോമസ് ചാണ്ടിക്കെതിരായ കേസിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ അദ്ദേഹത്തിെൻറ പ്രതീക്ഷ അസ്തമിച്ചു. ആദ്യം കേസ് അവസാനിപ്പിക്കാൻ തീരുമാനിച്ച പരാതിക്കാരി പിന്നെ കേസുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോൾ ശശീന്ദ്രെൻറ കാത്തിരിപ്പും വർധിച്ചു. അതിനെ തുടർന്നാണ് പാർട്ടിക്ക് പുറത്തുള്ള എം.എൽ.എമാരെ കൊണ്ടുവന്ന് മന്ത്രിയാക്കാനുള്ള നീക്കങ്ങൾ എൻ.സി.പി നടത്തിയത്.
അതിെൻറ ഭാഗമായി കേരള കോൺഗ്രസ് ബിെയയും ആർ.എസ്.പി എല്ലിെനയും കൂട്ടുപിടിക്കാനുള്ള നീക്കങ്ങൾ നടന്നു. എന്നാൽ, അവിടെയും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ പ്രശ്നമായി. തുടർന്നാണ് ശശീന്ദ്രെൻറ കേസിൽ വിധി വരെട്ടയെന്ന നിലപാട് എൻ.സി.പി നേതൃത്വം സ്വീകരിച്ചത്. അതിനൊടുവിലാണ് ശശീന്ദ്രൻ ഇപ്പോൾ കുറ്റവിമുക്തനായിട്ടുള്ളത്. ചാനലിനെതിരെ ശശീന്ദ്രൻ നൽകിയ കേസ് നിലനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.