കാസർകോട്: മുന്നണി പ്രവേശനം സംബന്ധിച്ച് എൽ.ഡി.എഫിനെതിരെ ഇന്ത്യൻ നാഷനൽ ലീഗിൽ രോഷം ശക്തം. കാൽനൂറ്റാണ്ടായി എൽ.ഡി.എഫിൽ പ്രവേശനത്തിനായി കാത്തുനിൽക്കുന്ന െഎ.എൻ.എല്ലിന് അംഗത്വം നൽകാതെ യു.ഡി.എഫ് ഘടകകക്ഷിയായ വീരേന്ദ്രകുമാർ വിഭാഗം ജനതാദളിനെ മുന്നണി വിടുംമുേമ്പ സ്വാഗതം ചെയ്തതോടെയാണ് െഎ.എൻ.എല്ലിൽ രോഷം അണപൊട്ടാൻ തുടങ്ങിയത്. ലോക കേരളസഭയിൽ െഎ.എൻ.എൽ പ്രതിനിധികളെ പൂർണമായും തഴഞ്ഞതോടെയാണ് ഇത് പാരമ്യത്തിലെത്തിയത്.
ഇതിെൻറ പ്രതിഫലനമെന്നോണം െഎ.എൻ.എല്ലിെൻറ പോഷകസംഘടന െഎ.എം.സി.സിയുടെ ജി.സി.സിപ്രസിഡൻറ് കാസർകോട്ടുകാരനായ സത്താർ കുന്നിൽ രാജിക്കത്ത് നൽകി. വിവിധ ഘടകങ്ങൾ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ഇത് ചർച്ച ചെയ്യുന്നതിന് െഎ.എൻ.എൽ സംസ്ഥാന സെക്രേട്ടറിയറ്റ് ഉടൻ ചേരുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ എൽ.ഡി.എഫിനെതിരെ രൂക്ഷമായ വിമർശനം പ്രചരിക്കുന്നുണ്ട്.
ഘടകകക്ഷിയെപോലെ പരിഗണിക്കുമെന്ന ഉറപ്പ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം െഎ.എൻ.എല്ലിന് നൽകിയിരുന്നു. വിജയസാധ്യതയില്ലാത്ത സീറ്റുകളിൽ മത്സരിക്കാൻ തയാറായതും ഇൗ ഉറപ്പിലായിരുന്നു. എന്നാൽ, പലയിടത്തും പാർട്ടിയെ ക്ഷയിപ്പിക്കാൻ സി.പി.എം നീക്കം നടത്തുന്നുവെന്ന അഭിപ്രായം പാർട്ടി അണികളിൽ ശക്തമാണ്. െഎ.എൻ.എല്ലിനെ ഉപയോഗിച്ച് ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങി സ്വന്തം അടിത്തറ ഉണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ദളിനെ സി.പി.എമ്മും സി.പി.െഎയും സ്വാഗതം ചെയ്തതിെൻറ പിന്നാലെ െഎ.എൻ.എൽ നേതാക്കൾ എൽ.ഡി.എഫ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവത്രെ.
ദൾ പഴയ ഘടകകക്ഷിയാണെന്ന മറുപടിയാണ് ലഭിച്ചത്. ഇത് നാഷനൽ ലീഗ് അംഗീകരിച്ചിട്ടില്ല. വി.എസ് മുഖ്യമന്ത്രിയായ സമയത്ത് ഒരു ചെയർമാൻ സ്ഥാനവും പത്തോളം മെംബർ, ഡയറക്ടർ സ്ഥാനങ്ങളും െഎ.എൻ.എല്ലിന് ലഭിച്ചിരുന്നു. ഇപ്പോൾ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ സ്ഥാനവും കെ.ടി.ഡി.സി ഡയറക്ടർ സ്ഥാനവും മാത്രമാണുള്ളത്. ലോക കേരളസഭയിൽ കെ.എം.സി.സിക്ക് എട്ട് പ്രതിനിധികളെ നൽകിയപ്പോൾ ഒരു പ്രതിനിധിയെപോലും െഎ.എൻ.എല്ലിന് നൽകിയിട്ടില്ല. കീഴ്ഘടകങ്ങളോട് മറുപടി പറയാനാവാത്ത പ്രതിസന്ധിയിലാണ് െഎ.എൻ.എൽ നേതൃത്വം. കാസർകോട്, വടകര, കണ്ണൂർ, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിൽ നിർണായക ശക്തിയെന്ന് അവകാശപ്പെടുന്ന െഎ.എൻ.എൽ പാർലമെൻറ് തെരഞ്ഞെടുപ്പിനെ മുന്നിൽനിർത്തി മുന്നണിപ്രവേശനത്തിന് സമ്മർദം ശക്തമാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.