പയ്യന്നൂർ: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുത്ത പരിപാടിയായിട്ടും ജനരക്ഷായാത്രക്ക് ആവേശം അലതല്ലിയില്ല. പയ്യന്നൂർ ബസ്സ്റ്റാൻഡിൽ നടന്ന പരിപാടിയിലും ആദ്യദിന പദയാത്രയിലും 25,000 ലേറെ പേർ പെങ്കടുക്കുമെന്നായിരുന്നു സംഘാടകർ അറിയിച്ചത്. എന്നാൽ, അതിെൻറ പകുതിമാത്രമാണ് ഉണ്ടായത്. കണ്ണൂരിൽനിന്ന് പാർട്ടി പ്രതീക്ഷിച്ചത്രയും ആളുകളെ എത്തിക്കാനായില്ലെന്നാണ് വിലയിരുത്തൽ. ആദ്യദിനം പദയാത്രയിൽ അണിനിരന്നവർ ഏറെയും കാസർകോട് ജില്ലയിൽനിന്നുള്ളവരാണ്.
സി.പി.എമ്മിനെ ഞെട്ടിക്കുന്ന ആൾക്കൂട്ടവും ആവേശവുമാണ് സംഘാടകർ ആസൂത്രണംചെയ്തത്. എന്നാൽ, അമിത് ഷാ വേദിയിൽ വന്നിറങ്ങിയപ്പോഴും മറ്റും വലിയ ആവേശപ്രകടനം കണ്ടതുമില്ല. അമിത് ഷാ വന്ദേമാതരം ചൊല്ലിയപ്പോൾ സദസ്സിെൻറ ഏറ്റുവിളിക്ക് ആവേശം കുറഞ്ഞു. ഇതോടെ കൂടുതൽ ഉച്ചത്തിൽ ഏറ്റുവിളിക്കാൻ അമിത് ഷാക്ക് അണികളെ ഉണർത്തേണ്ടിയും വന്നു. അതേസമയം, അമിത് ഷായുടെ കേരളപര്യടനം പകർത്താൻ ദേശീയമാധ്യമങ്ങളുടെ വൻപടതന്നെ കണ്ണൂരിലെത്തി.
മുൻനിര മാധ്യമങ്ങളിൽനിന്നായി അമ്പതോളം വരുന്ന സംഘത്തിന് ആവശ്യമായ സൗകര്യങ്ങൾ പാർട്ടി ഒരുക്കിയിരുന്നു. കേരളത്തെ കമ്യൂണിസ്റ്റ് ഭീകരതയുടെ ഇടമായി ചിത്രീകരിച്ച് ദേശീയശ്രദ്ധയിൽ കൊണ്ടുവന്ന് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാനുള്ള സംഘ്പരിവാർ പ്രചാരണത്തിെൻറ ക്ലൈമാക്സാണ് അമിത് ഷായുടെ കണ്ണൂരിലെ പദയാത്ര.
കേരളം പിടിക്കാനുള്ള അമിത് ഷായുടെ തേരോട്ടത്തിെൻറ തുടക്കമെന്നനിലയിലാണ് ദേശീയമാധ്യമങ്ങളിലെ കണ്ണൂർ പദയാത്രയുടെ വാർത്തകൾ. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനച്ചടങ്ങിൽ പെങ്കടുത്തുവെങ്കിലും സംസാരിച്ചില്ല. കണ്ണന്താനത്തിെൻറ മന്ത്രിപദവിയോട് സംസ്ഥാനനേതൃത്വത്തിെൻറ അനിഷ്ടമാണ് കേന്ദ്രമന്ത്രിക്ക് അവസരം ലഭിക്കാതെപോയതിന് പിന്നിെലന്നാണ് സൂചന. മന്ത്രിപദവിയേറ്റ കണ്ണന്താനം നടത്തിയ പരാമർശങ്ങൾ തുടർച്ചയായി വിവാദമായതിൽ നേതൃത്വത്തിെൻറ നീരസവും കാരണമായി വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.